ബഹിഷ്‌കരണവും പ്രതിഷേധങ്ങളും പടിക്ക് പുറത്ത്; സ്വാശ്രയത്വവും സ്ത്രീശാക്തീകരണവും കൈവരിക്കാനുള്ള പരിശ്രമത്തിൽ ലക്ഷദ്വീപിലെ ഒരുകൂട്ടം വനിതകൾ .... വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബഹിഷ്‌കരണവും പ്രതിഷേധങ്ങളും പടിക്ക് പുറത്ത്; സ്വാശ്രയത്വവും സ്ത്രീശാക്തീകരണവും കൈവരിക്കാനുള്ള പരിശ്രമത്തിൽ ലക്ഷദ്വീപിലെ ഒരുകൂട്ടം വനിതകൾ …. വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 09:35 pm IST
Facebook
Twitter
WhatsAppTelegram

കവരത്തി: ബഹിഷ്‌കരണത്തേയും പ്രതിഷേധത്തേയും പടിക്കുപുറത്തുനിർത്തി സ്വാശ്രയത്വവും സ്ത്രീശാക്തീകരണവും കൈവരിക്കാനുള്ള പരിശ്രമത്തിലാണ് ലക്ഷ ദ്വീപിലെ ഒരുകൂട്ടം വനിതകൾ. കടൽ പായൽ കൃഷി ചെയ്ത് വരുമാനമാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണവർ. ഇതിന് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകിക്കൊണ്ട് ലക്ഷദ്വീപ് ഭരണകൂടവും കൂടെയുണ്ട്.

പായൽ കൃഷിയിലൂടെ ദ്വീപ് നിവാസികൾക്ക് ലാഭകരമായ ഒരു വരുമാന രീതി പരിചയപ്പെടുത്തുകയാണ് ലക്ഷദ്വീപ് ഭരണകൂടം. ദ്വീപിൽ സുലഭമായി ലഭിക്കുന്ന എഡുലിസ് എന്ന ഇനം കടൽ പായലാണ് കൃഷി ചെയ്തിരിക്കുന്നത്. മുളകൊണ്ട് നിർമ്മിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ചാണ് പായൽ കൃഷി നടത്തുന്നത്. വിവിധ ദ്വീപുകളിൽ ഇതിനോടകം തന്നെ കൃഷി ആരംഭിച്ചിട്ടുണ്ട്.

ജനവാസമുള്ള ഒമ്പത് ദ്വീപുകളിലാണ് പായൽ കൃഷി ചെയ്യുന്നത്. ലക്ഷദ്വീപിലെ ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി. 10 സ്വയം-സഹായ സംഘങ്ങളാണ് ആദ്യഘട്ടത്തിൽ കൃഷിയുടെ മേൽനോട്ടം വഹിക്കുക. ഇതിലൂടെ ദ്വീപിലെ നൂറിലധികം കുടുംബങ്ങൾക്ക് ഗുണം ലഭിക്കും. ഭക്ഷണത്തിനും മരുന്നിനും ഉപയോഗിക്കാവുന്ന തരം പായലുകളാണ് ആദ്യഘട്ടത്തിൽ കൃഷി ചെയ്യുന്നത്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് പദ്ധതിക്കുവേണ്ട സാങ്കേതിക സഹായം നൽകുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ ഇവ ദ്വീപിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണ സ്ഥാപനത്തിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. ലക്ഷദ്വീപ് പായൽ കൃഷിക്ക് അനുയോജ്യമായ മണ്ണാണ്. അതിനാൽ 45 ദിവസത്തിനുള്ളിൽ തന്നെ 60 മടങ്ങ് വരെ വളർച്ച നിരക്ക് ലഭിക്കുമെന്നും ഇവരുടെ പഠനത്തിൽ പറയുന്നു.

പായൽ കൃഷിയിലൂടെ പ്രതിവർഷം 75 കോടി രൂപയുടെ കടൽ പായൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. മുപ്പതിനായിരം ടൺ കടൽ പായലാണ് ഉൽപാദിപ്പിക്കുക. ലക്ഷദ്വീപിന്റെ തനത് സംസ്‌കാരവും പൈതൃകവും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

Tags: lakshadweepAISHA SULTHANA. LAKSHADWEEPaisha sulthanaPraful Ghoda Patel
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies