ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം : നിരക്ഷരതയിൽ നിന്ന് കരകയറാതെ അഫ്ഗാനും ഗിനിയയും... വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ന് അന്താരാഷ്‌ട്ര സാക്ഷരതാ ദിനം : നിരക്ഷരതയിൽ നിന്ന് കരകയറാതെ അഫ്ഗാനും ഗിനിയയും… വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 08:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ന് അന്താരാഷ്‌ട്ര സാക്ഷരതാ ദിനം. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി വിദ്യാഭ്യാസരംഗത്തെ അസമത്വം വലിയ തോതിൽ വർധിപ്പിച്ചതായി ഐക്യരാഷ്‌ട്ര സംഘടനയുടെ റിപ്പോർട്ടുകൾ. നിരവധി രാജ്യങ്ങളിൽ സാക്ഷരതാ പ്രവർത്തനങ്ങൾ നിർത്തിവെച്ചു.

സ്‌കൂളുകൾ അടച്ചതിനെ തുടർന്ന് ഏകദേശം 91 ശതമാനം കുട്ടികളുടെയും വിദ്യാഭ്യാസം മാസങ്ങളോളം തടസ്സപ്പെട്ടു. കൊറോണ വ്യാപനം കൂടുന്നതായി കണ്ടതോടെ പല രാജ്യങ്ങളും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് മാറി . എന്നാൽ പ്രശ്‌നം അവിടെയും തീർന്നില്ല, കോടിക്കണക്കിന് വിദ്യാർത്ഥികൾ ഇന്നും സ്‌കൂൾ പഠനത്തിനു പുറത്താണ്.

2016ലെ കണക്കുകൾ പ്രകാരം ആഫ്രിക്കൻ രാജ്യമായ ഗിനിയയും, ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള അഫ്ഗാനിസ്ഥാനുമാണ് സാക്ഷര നിരക്കിൽ ഏറ്റവും പുറകിൽ. ആകെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് മാത്രമാണ് ഗിനിയയിൽ പ്രഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ളത്.

ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് സാക്ഷരതാ നിരക്കുള്ള അഫ്ഗാനിൽ പ്രഥമിക വിദ്യാഭ്യാസം നേടിയത് 38 ശതമാനം മാത്രം.ഇന്ത്യയിൽ ഏറ്റവും സാക്ഷരതാനിരക്കുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ ശരാശരി സാക്ഷരതാനിരക്ക് 77 ശതമാനമാണ്. ഇതിൽ 96.2 ശതമാനം സാക്ഷരർ ഉള്ളത് കേരളത്തിലാണ്. 66.4 ശതമാനവുമായി ആന്ധ്രാ പ്രദേശാണ് ഏറ്റവും കുറഞ്ഞ സാക്ഷരർ ഉള്ള സംസ്ഥാനം.

1966 മുതലാണ് യുനെസ്‌കോ അന്താരാഷ്‌ട്ര സാക്ഷരതാ ദിനം ആചരിക്കാൻ തുടങ്ങിയത്. വ്യക്തികളെയും സമൂഹത്തെയും സാക്ഷരതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും സമൂഹത്തെ സാക്ഷരരാക്കാൻ പ്രയത്‌നിക്കേണ്ടത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനും ഈ ദിനം അവസരമൊരുക്കും. ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന അജണ്ട പ്രകാരം ലോകത്താകമാനമുള്ള ആളുകൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തണം. ഡിജിറ്റൽ അസമത്വത്തിൽ നിന്ന് സാക്ഷരതയുടെ മനുഷ്യ കേന്ദ്രീകൃത വീണ്ടെടുക്കൽ എന്നതാണ് ഈ വർഷത്തെ ലോക സാക്ഷരതാ ദിനത്തിന്റെ സന്ദേശം.

കൊറോണയ്‌ക്ക് മുൻപും 61.7 കോടി കുട്ടികൾക്കും കൗമാരക്കാർക്കും അടിസ്ഥാനം വിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല. 40 ലക്ഷം അഭയാർഥി കുരുന്നുകളും പ്രാഥമിക വിദ്യാഭ്യാസത്തിനു പുറത്താണ്.

കൊറോണ പ്രതിസന്ധി അവസാനിച്ചാലും 2030ൽ സ്‌കൂളുകളിൽ പോകാൻ കഴിയാത്ത കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്നാണ് യുഎൻ വിലയിരുത്തൽ. അക്ഷരജ്ഞാനമില്ലാത്തവരിൽ 60 ശതമാനത്തിലേറെ സ്ത്രീകളാണ്. ഈ ദുരവസ്ഥ മുന്നിൽ കണ്ടാണ് ഐക്യരാഷ്‌ട്രസഭ ലിംഗഭേദവുമായി ബന്ധപ്പെട്ട സാക്ഷരതാ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്.

ഓൺലൈൻ വിദ്യാഭ്യാസം ലോകത്ത് ഡിജിറ്റൽ അസമത്വം സൃഷ്ടിച്ചു. അന്താരാഷ്‌ട്ര ടെലികമ്യൂണിക്കേഷൻ യൂണിയൻ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ പകുതിയോളം പേർക്കും ഇന്റർനെറ്റ് സൗകര്യമില്ല. അവികസിത രാജ്യങ്ങളിലാണ് ഈ സ്ഥിതി ഏറ്റവും മോശമായിട്ടുള്ളത്.

ആത്മവിശ്വാസത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനായി എഴുത്തും വായനയും ഗണിതവും ഉൾപ്പെടെയുള്ള അറിവുകളും നൈപുണ്യങ്ങളും ആർജിക്കണം. താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവികസനത്തിന് ഈ കഴിവുകൾ ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ ആധുനിക സമൂഹത്തിൽ സാക്ഷരൻ എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സമൂഹത്തിന്റെ ക്ഷേമത്തിനും നന്മയ്‌ക്കും വേണ്ടി വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.

Tags: kerala governmentafganistan
ShareTweetSendShare

More News from this section

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies