കാബൂൾ: അഫ്ഗാനിസ്താനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ നിന്നും ഓസ്‌ട്രേലിയ പിന്മാറി. താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീകളെ അടിച്ചമർത്തുന്ന രീതിയിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. വനിതകളുടെ ക്രിക്കറ്റ് മത്സരത്തെ താലിബാൻ എതിർത്തിരുന്നു. പിന്നാലെയാണ് താലിബാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഓസ്‌ട്രേലിയ മത്സരത്തിൽ നിന്നും പിന്മാറിയത്.
ഹോബാർട്ടിലെ ബ്ലണ്ട്‌സ്‌റ്റോൺ അരീനയിൽ നടക്കുന്ന മത്സരവുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഓസ്‌ട്രേലിയ പുറത്തിറക്കിയ പുതിയ പ്രസ്താവനയിൽ പറയുന്നു. നവംബർ 27നായിരുന്നു അഫ്ഗാനിസ്താൻ-ഓസ്‌ട്രേലിയ മത്സരം നടക്കേണ്ടത്. ഓസ്‌ട്രേലിയ വനിതാ ക്രിക്കറ്റ് മത്സരത്തിന് വലിയ പ്രാധാന്യം നൽകുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ക്രിക്കറ്റ് എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതിൽ വിവേചനം അനുവദിക്കില്ല. എല്ലാ കാലത്തും വനിതാ ക്രിക്കറ്റിനെ തങ്ങൾ പിന്തുണച്ചിട്ടുണ്ട്. മാദ്ധ്യമ വാർത്തകളിൽ നിന്നും വനിതാ ക്രിക്കറ്റിനെ താലിബാൻ പിന്തുണയ്‌ക്കില്ലെന്ന് മനസിലാക്കുന്നു. ഈ സാഹചര്യത്തിൽ അഫ്ഗാനുമായുള്ള മത്സരത്തിൽ നിന്നും പിന്മാറുകയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
An update on the proposed Test match against Afghanistan ⬇️ pic.twitter.com/p2q5LOJMlw
— Cricket Australia (@CricketAus) September 9, 2021
Comments