താലിബാൻ സർക്കാറിനെ അംഗീകരിക്കില്ല; ഭീകര പ്രവർത്തകർ ഭരണകർത്താക്കളാകുന്നത് ലോകത്തിന് ഭീഷണിയെന്ന് അഫ്ഗാൻ എംബസ്സി അധികൃതർ...വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാൻ സർക്കാറിനെ അംഗീകരിക്കില്ല; ഭീകര പ്രവർത്തകർ ഭരണകർത്താക്കളാകുന്നത് ലോകത്തിന് ഭീഷണിയെന്ന് അഫ്ഗാൻ എംബസ്സി അധികൃതർ…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 08:06 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: അക്രമത്തിലൂടെ അധികാരം പിടിച്ചെടുത്ത്, താലിബാൻ രൂപീകരിച്ച സർക്കാറിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്താൻ എംബസി. സർക്കാർ രൂപീകരണം നിയമവിരുദ്ധമാണെന്നും ആഗോളതലത്തിൽ ഭീകരാക്രമണം അഴിച്ചുവിട്ടവരെ ഭരണാധികാരികളെന്ന് വിളിക്കാനാവില്ലെന്നുമാണ് നയതന്ത്ര പ്രതിനിധികളുടെ അഭിപ്രായം.

കരിമ്പട്ടികയിലുള്ള ഭീകരരെ ആരും അംഗീകരിക്കില്ലെന്നും രാജ്യത്തെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്നും അവർ പറയുന്നു. ഇതിനിടെ ബാംഗ്ലൂരിൽ അഫ്ഗാൻ വിദ്യാർത്ഥികൾ താലിബാനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. താലിബാൻ ഭീകരർക്ക് സഹായം നൽകുന്ന പാകിസ്താനെതിരെ മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രതിഷേധങ്ങൾ അന്താരാഷ്‌ട്ര ശ്രദ്ധ നേടുകയാണ്.

താലിബാൻ ഭീകരർ ഇന്നലെ അഫ്ഗാനിസ്ഥാനിൽ ഭരണകൂടത്തെ പ്രഖ്യാപിച്ചതിനെതിരെ ലോകവ്യാപകമായ പ്രതിഷേധം ശ്രദ്ധനേടുകയാണ്. ഇന്ത്യയിൽ നിലവിൽ പ്രവർത്തനം നിർത്താത്ത മുൻ സർക്കാറിന്റെ ഭാഗമായിരുന്ന എംബസ്സി ഉദ്യോഗസ്ഥരാണ് പുതിയ ഭരണകൂടത്തെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

താലിബാനെതിരെ അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയത്.അഫ്ഗാനിസ്താന്റെ ദേശീയ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും എതിരായി മാത്രമല്ല, ലോകത്തിന്റെ തന്നെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഭീകരരാണ് മന്ത്രി സഭയിലുള്ളത് . ഇത് ലോകത്തിന് തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അഫ്ഗാൻ എംബസി ചൂണ്ടിക്കാണിക്കുന്നു.

ഓഗസ്റ്റ് 15 മുതലാണ് താലിബാൻ ഭീകരർ അഫ്ഗാനിസ്താൻ പിടിച്ചെടുക്കാൻ തുടങ്ങിയത്. അന്ന് മുതൽ ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി കനത്ത സുരക്ഷയിലാണ്. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്താൻ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇവർ.
ഇതിനിടെ ബാംഗ്ലൂരിൽ അഫ്ഗാൻ വിദ്യാർത്ഥികൾ പാകിസ്താനെതിരെ നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധനേടുകയാണ്.അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപീകരിച്ചതിനെതിരെയും പഞ്ച്ശീറിലെ പാകിസ്താന്റെ ആക്രമണങ്ങൾക്കെതിരെയും വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കി.

തങ്ങളുടെ നാട്ടിലെ സ്വസ്ഥത തകർത്ത് ഭീകരരുടെ ഭരണത്തിന് പിന്തുണ നൽകുന്ന പാകിസ്താന്റെ നയങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു. സ്വന്തം നാട്ടിലെ ഭീകരത അയൽരാജ്യങ്ങളിലേക്കും വളർത്തുന്ന പാകിസ്താന്റെ നടപടികൾക്കെതിരെ അന്താരാഷ്‌ട്ര സമൂഹം പ്രതികരിക്കണമെന്നാണ് ഇവരുടെ ആവശ്യം. താലിബാനെ പിന്തുണയ്‌ക്കുന്ന പാകിസ്താനെതിരെ ഐക്യരാഷ്‌ട്രസഭ നടപടിയെടുക്കണമെന്നും പ്രകടനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ബാംഗ്ലൂർ ടൗൺഹാളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്കാണ് പ്രതിഷേധ റാലി നടത്തിയത്. ഇന്ത്യയിലെ വിദേശ എംബസികൾക്ക് മുന്നിലും അഫ്ഗാൻ പൗരൻമാർ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഡൽഹിയിലെ ഓസ്ട്രേലിയൻ, യുഎസ്, കാനഡ എംബസികൾക്ക് പുറത്ത് അഫ്ഗാൻ പൗരൻമാർ കൂട്ടം കൂട്ടമായി എത്തുന്നുണ്ട്. അഭയാർത്ഥി വിസ ആവശ്യപ്പെട്ടാണ് ഈ ഒത്തുകൂടൽ.

ഐക്യരാഷ്‌ട്രസഭ ഇതുവരെ അഫ്ഗാൻ അഭയാർത്ഥികളുടെ കാര്യത്തിൽ മൗനം പാലിക്കുന്നതിനേയും വിദ്യാർത്ഥികളും അഫ്്ഗാൻ കുടുംബങ്ങളും അപലപിച്ചു. അഫ്ഗാനിലെ സ്ഥിതി അങ്ങേയറ്റം അസ്ഥിരമാണെന്നാണ് യുഎൻ അധികൃതരും വിലയിരുത്തുന്നത്. അഫ്ഗാനിസ്താന് ലോകരാജ്യങ്ങളുടെ മാനുഷിക പിന്തുണ വേണമെന്നാണ് യുഎൻ ആവശ്യപ്പെടുന്നത്.

 

Tags: Talibanafganistantaliban attack afganistan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies