ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ സാധിച്ചു; ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ സാധിച്ചു; ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2021, 07:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീന ശക്തിയാകാൻ ബ്രിക്‌സിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 15 വർഷത്തിനിടെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സംഘടനയ്‌ക്ക് സാധിച്ചു. അടുത്ത 15 വർഷത്തിനുള്ളിൽ ഇത് കൂടുതൽ ഫലപ്രദമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 13 -ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്‌ലഡിമർ പുടിൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ, ബ്രസീൽ പ്രസിഡന്റ് ജയിർ ബൊൽസനാരോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു.

ബ്രിക്‌സ് സംഘടനയുടെ 15 ാം വാർഷികത്തിൽ ഇന്ത്യ ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥയിലെ സ്വാധീനമാകാൻ സാധിച്ചതോടൊപ്പം വികസ്വര രാജ്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബ്രിക്‌സിന് സാധിച്ചു. എന്നാൽ ഇത് തുടർന്നും മുന്നോട്ട് പോകണം. അടുത്തിടെ ബ്രിക്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ഹെൽത്ത് കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ മേഖലയിലേക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ ഇത് സഹായകമായി. തീവ്രവാദത്തിനെതിരെ നാം നിരവധി പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റം ലോകവ്യാപകമായ പ്രശ്‌നങ്ങൾക്ക് വഴിവെച്ചുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പറഞ്ഞു. ഇനി അഫ്ഗാനിസ്താൻ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകരുത്. എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്ത് തീവ്രവാദവും മയക്കുമരുന്ന് ഉത്പാദനവും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് ലോക സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായേക്കും. അഫ്ഗാൻ വിഷയത്തിൽ യഥാസമയത്ത് ലോകരാജ്യങ്ങൾ ഇടപെട്ടത് വളരെ നല്ല കാര്യമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാജ്യങ്ങൾക്കും ഒരു പോലെ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയും അറിയിച്ചു. ഒരുമിച്ച് ശ്രമിച്ചാൽ കൊറോണയെ ശക്തമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യവും ഉപജീവനമാർഗവും സംരക്ഷിക്കുന്നതോടൊപ്പം ആഗോള സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാൻ പിന്തുണ നൽകുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: brics
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies