തൃശൂർ: തന്റെ കടുത്ത ആരാധകനായ പൂങ്കുന്നം സ്വദേശി മമ്മൂട്ടി സുബ്രന്റെ വിയോഗത്തിൽ ആദരാജ്ഞലിയുമായി നടൻ മമ്മൂട്ടി രംഗത്ത് വന്നത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. സുബ്രന്റെ വിയോഗം വലിയ വേദന നൽകുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചത്. ഇപ്പോഴിതാ മരണ വിവരം അറിഞ്ഞ മമ്മൂട്ടി തന്നെ ഫോണിൽ വിളിച്ച അനുഭവം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്‌ക്കുകയാണ് തൃശൂർ കോർപ്പറേഷൻ കൗൺസിലറായ ആതിര.
സുബ്രൻ താമസിച്ചിരുന്ന പൂങ്കുന്നം ഉൾപ്പെടുന്ന പ്രദേശത്തിന്റെ കൗൺസിലറാണ് ആതിര. ‘മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയിൽ കണ്ടുള്ള പരിചയം മാത്രമേ ഉള്ളൂ. അതിലപ്പുറം ഒന്നും എനിക്കറിയില്ല. ഞാൻ അറിയാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ ഓർത്തിരുന്നു. കാരണം എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം. നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്ന് വിളിച്ച്. അയാളും അങ്ങനെ തന്നെയാണ് പറയാറ്’ ആതിര കുറിച്ചു.
ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി എന്നും ആതിര കുറിക്കുന്നു. മരണ വിവരം അറിഞ്ഞ് മമ്മൂട്ടി തന്നെ വിളിച്ചിരുന്നു. ‘കഥ പറയുമ്പോൾ’ സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ എന്നറിയുമ്പോൾ തികഞ്ഞ ആദരവ് തോന്നുന്നുവെന്നും ആതിര പറഞ്ഞു.
സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മമ്മൂക്ക പങ്കിട്ടു. ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോൾ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കൽ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രൻ ഉപയോഗിച്ചില്ല. തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രൻ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ.. അതിലപ്പുറം ഒന്നും എനിക്കറിയില്ല.. ഞാൻ അറിയാൻ…
Posted by Aathira V on Sunday, September 12, 2021















