തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2026, 08:27 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഓണാഘോഷത്തിന്റെ അവസാന ഒരുക്കങ്ങളിലാണ് കേരളം. അവസാന വട്ട ഒരുക്കങ്ങൾക്കായി  നാട്ടിൻപുറങ്ങളും നഗരങ്ങളും ഉത്രാടപ്പാച്ചിലാണ് തിരുവോണത്തിനുള്ള പൂക്കളും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമെല്ലാം വാങ്ങാൻ വിപണികളിൽ വലിയ തിരക്കാണ്.

ഓണക്കോടിയും പൂക്കളും സദ്യയ്‌ക്കുള്ള കൂട്ടങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾ കൂട്ടത്തോടെ വിപണിയിലെത്തുകയാണ്. പച്ചക്കറി, പലവ്യഞ്ജന വിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണസദ്യയ്‌ക്കുള്ള വിഭവങ്ങൾ ഒരുക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് വീട്ടമ്മമാരും.

നഗരങ്ങളിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലും വഴിയോര വിപണികളിലും രാവിലെ മുതൽ തിരക്ക് വർധിച്ചു. ഉത്രാടദിനത്തിൽ സാധനങ്ങൾ വാങ്ങി നാളെ കുടുംബത്തോടൊപ്പം ഗംഭീരമായി തിരുവോണം ആഘോഷിക്കാനുള്ള ആവേശത്തിലാണ് മലയാളികൾ.

ഓണവിപണിയെ സജീവമാക്കി വസ്ത്രശാലകളിലും ഇലക്ട്രോണിക്സ് കടകളിലും ഹോട്ടലുകളിലും അർധരാത്രിവരെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഓണാഘോഷ പരിപാടികളും സജീവമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിര, നാടൻ കലാപരിപാടികൾ, ഓണക്കളികൾ തുടങ്ങിയവ പൊടിപൊടിക്കുകയാണ്. കുടുംബസംഗമങ്ങളും വിവിധ മത്സരങ്ങളും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകരുന്നുണ്ട്. നഗരങ്ങളിൽ സംഗീത-കലാപരിപാടികൾക്കും വേദികൾ ഒരുങ്ങിയിട്ടുണ്ട്. മഴസാധ്യതയുണ്ടെങ്കിലും ഓണാഘോഷത്തിന്റെ ആവേശത്തിന് കുറവില്ല. കുടുംബങ്ങളും സുഹൃത്തുക്കളും കൂട്ടായെത്തി ആഘോഷങ്ങളിൽ പങ്കുചേരുകയാണ്.

ഐതിഹ്യപ്രകാരം മഹാബലി കേരളത്തിലെത്തുന്ന ദിവസമാണ് തിരുവോണം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ ഓണം ജാതിമതഭേദമന്യേ മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്നു. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടദിനത്തിന് അതുകൊണ്ടുതന്നെ മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനമുള്ള ദിനമാണ്.

 

Tags: UTHRADAM
Share
Tweet
SendShare

More News from this section

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

Latest News

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies