റിയാദ് : സൗദി അറേബ്യയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങിയതിനു പിന്നാലെ രണ്ടു ഡോസ് കൊറോണ വാക്സിൻ സ്വീകരിക്കാത്ത വിദ്യാർഥികളെ ആപ്സെന്റ് ആയി കണക്കാക്കി തുടങ്ങി. ഞായറാഴ്ച മുതൽ ആണ് ഇത് പ്രാബല്യത്തിൽ വന്നത്. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് പ്രാദേശിക വകുപ്പുകൾ പല തയ്യാറെടുപ്പുകളും സ്വീകരിച്ചിരുന്നു. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുമെന്നു അറിയിച്ചതിനു പിന്നാലെ 12 വയസിനു മുകളിൽ ഉള്ള കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 29 മുതൽ ആണ് സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഏകദേശം 18 മാസം മുൻപ് സ്കൂളുകൾ അടച്ചിരുന്നു.
പ്രാഥമിക, കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ ഒക്ടോബർ 30 വരെ വിദൂര വിദ്യാഭ്യാസ തുടരുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സ്കൂളുകൾ ഞായറാഴ്ച തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഈ മാസം 19ലേക്ക് മാറ്റുകയായിരുന്നു. എന്നിരിക്കിലും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും സ്കൂളുകളിൽ ഹാജരായി തുടങ്ങിയിട്ടുണ്ട്
Comments