ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. മിഷൻ കൊങ്കൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക.
ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാൽ ജെയിൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടി.ഡി രാമകൃഷ്ണനാണ് രചന നിർവ്വഹിക്കുന്നത്. മോഹൻലാൽ മുഴുനീള വേഷത്തിലാകില്ല ചിത്രത്തിൽ എത്തുകയെന്നും അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2018ലാണ് മോഹൻലാലും ശ്രീകുമാറും ഒന്നിച്ച ഒടിയൻ പുറത്തിറങ്ങുന്നത്. ചിത്രം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
Comments