പരിസ്ഥിതി സൗഹൃദം; 407 ന്റെ സിഎ൯ജി വേരിയന്റ് പുറത്തിറക്കി ടാറ്റ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പരിസ്ഥിതി സൗഹൃദം; 407 ന്റെ സിഎ൯ജി വേരിയന്റ് പുറത്തിറക്കി ടാറ്റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 10:47 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ജനപ്രിയ വാണിജ്യ വാഹനമായ 407 ന്റെ സിഎ൯ജി വേരിയന്റ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. സിഎ൯ജിയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്ന വാഹനം ഡീസൽ വേരിയന്റിനെ അപേക്ഷിച്ച് 35% വരെ ലാഭം നൽകുന്നു. നോൺ സ്റ്റോപ്പ് പ്രോഫിറ്റ് മെഷീ൯ എന്ന വിശേഷണത്തിന് അനുയോജ്യമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ടാറ്റ 407 ഏറ്റവും മികച്ച പെ൪ഫോമ൯സും വിശ്വസ്തതയും നൽകുന്നു. ഇതുവഴി കുറഞ്ഞ ഉടമസ്ഥതാ ചെലവ് സാധ്യമാക്കി കൂടുതൽ മൂല്യവും ലഭ്യമാക്കുന്നു.

12.07 ലക്ഷം രൂപ മുതലാണ് പുതിയ വേരിയന്റിന്റെ വില ആരംഭിക്കുന്നത്. വളരെ ഉയ൪ന്ന ലോഡ് വഹിക്കാ൯ ശേഷി നൽകുന്ന പത്ത് അടിയുള്ള ലോഡ് ഡെക്ക് സഹിതമാണ് വാഹനമെത്തുന്നത്. ഐ&എൽസിവി വിഭാഗത്തിൽ അഞ്ച് ടൺ മുതൽ 16 ടൺ വരെ ഗ്രോസ് വെഹിക്കിൾ വെയ്റ്റുമായി (ജിവിഡബ്ല്യു) എത്തുന്ന ഏറ്റവും പുതിയ 407 സിഎ൯ജി ടാറ്റ മോട്ടോഴ്സിന്റെ വിപുലമായ സിഎ൯ജി ഉത്പന്ന നിരയെ കൂടുതൽ ശക്തമാക്കുന്നു.

എസ്ജിഐ സാങ്കേതികവിദ്യയുടെ ഇന്ധന ക്ഷമത വിനിയോഗിക്കുന്ന 3.8 ലിറ്റ൪ സിഎ൯ജി എ൯ജിനാണ് ടാറ്റ 407 സിഎ൯ജിക്ക് കരുത്ത് പകരുന്നത്. 85 പിഎസ് പരമാവധി കരുത്തും കുറഞ്ഞ ആ൪പിഎമ്മിൽ 285 എ൯എം ടോ൪ക്കും നൽകുന്നു. 4995 കിലോ ജിവിഡബ്ല്യു വാഹനത്തിന് അതിവേഗ ടേൺ എറൗണ്ട് സമയം ഉറപ്പാക്കാനും ഉയ൪ന്ന ഉത്പാദനക്ഷമതയ്‌ക്കുമായി 180 ലിറ്ററിന്റെ ഇന്ധന ടാങ്ക് ശേഷിയാണുള്ളത്. ഉയ൪ന്ന ഗുണമേന്മയുള്ള സ്റ്റീൽ ഉപയോഗിച്ച് നി൪മ്മിച്ചിരിക്കുന്ന ജനപ്രിയ എസ്എഫ്സി (സെമി ഫോ൪വേഡ് കൺട്രോൾ) ക്യാബി൯ 407 നെ സുരക്ഷിതവും ഡ്രൈവ൪മാരിലും ഉടമകളിലും ഒരുപോലെ ആത്മവിശ്വാസം നിറയ്‌ക്കും.

പാരാബോളിക് സസ്പെ൯ഷനിൽ ഓടുന്ന 407 കുറഞ്ഞ ക്ലച്ച്, ഗിയ൪ ഷിഫ്റ്റ് ആയാസവും കുറഞ്ഞ എ൯വിഎച്ച് ലെവലുകളും സാധ്യമാക്കുന്നുണ്ട്. ഇത് എല്ലാ ഭൂപ്രദേശങ്ങളിലും വാഹനത്തിന് മികച്ച കംഫ൪ട്ട് നൽകുന്നു. ഡ്രൈവറുടെ സൗകര്യത്തിനും വിനോദത്തിനുമായി ക്യാബിനിൽ യുഎസ്ബി മൊബൈൽ ചാ൪ജിംഗ് പോ൪ട്ടും ബ്ലോപുങ്ക് മ്യൂസിക് സിസ്റ്റവുമുണ്ട്. ഒപ്റ്റിമൽ ഫ്ളീറ്റ് മാനേജ്മെന്റിനുള്ള ടാറ്റ മോട്ടോഴ്സിന്റെ പുതുതലമുറ കണക്ടഡ് വെഹിക്കിൾ പ്ലാറ്റ്ഫോമായ ഫ്ളീറ്റ് എഡ്ജിലാണ് 407 ശ്രേണി എത്തുന്നത്.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies