ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ തദ്ദേശീയ കൊറോണ വാക്‌സിനാവാൻ കൊവാക്‌സിൻ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ തദ്ദേശീയ കൊറോണ വാക്‌സിനാവാൻ കൊവാക്‌സിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2021, 02:29 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തിന്റെ സ്വന്തം വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമോ. നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊവാക്‌സിന് ഈ ആഴ്ച തന്നെ അംഗീകാരം ലഭിച്ചേക്കുമെന്നാണ് സൂചന. ഹെദരാബാദിലെ ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിർമ്മാതാക്കൾ. ഈയാഴ്ചയ്‌ക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിങ്(ഇയുഎൽ) കൊവാക്സിന് ലഭിക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച വാക്‌സിനുകളിൽ ഒന്നാണ് കൊവാക്‌സിൻ. ഇന്ത്യയിൽ ഇതുവരെ കൊവാക്‌സിന്റെ ഒമ്പത് കോടിയോളം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടാത്തതിനാൽ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശങ്ങളിൽ പോകാനാവാത്ത സ്ഥിതിയാണ്. ഇക്കാരണത്താൽ നിരവധി പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ അടക്കം പോകാനാവാതെ പ്രതിസന്ധിയിലാണ്.

കൊവാക്സിന് അന്താരാഷ്‌ട്ര അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ കെ അറോറ പറഞ്ഞു. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ചവർക്ക് വിദേശങ്ങളിലേക്ക് യാത്ര ചെയ്യാനുളള അവസരം ലഭിക്കും.

ഭാരത്ബയോടെക്ക് 77.8ശതമാനം ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാന്റാർഡ് കൺട്രോൾ ഓർഗനൈസേഷ(സിഡിഎസ്‌സിഒ)ന്റെ വിദഗ്ധ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിരുന്നു. സമർപ്പിച്ച രേഖകളുടെ പരിശോധനാ നടപടികൾ ആരംഭിച്ചതായും ഉടനെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ കെ അറോറ വ്യക്തമാക്കി.

കോവാക്സിന്റെ ഓരോ ബാച്ചും 200 ലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാകിയാണ് പുറത്തിറക്കുന്നത്. സുരക്ഷയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പിന്തുടരുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കമ്പനിയുടെ ഹൈദരാബാദിലെ പ്ലാന്റിലാണ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാൽ, ഈ അംഗീകാരം ലഭിക്കുന്ന ആദ്യ സമ്പൂർണ ഇന്ത്യൻ നിർമിത കൊറോണ പ്രതിരോധ വാക്‌സിനാകും കൊവാക്‌സിൻ. ലോകത്തിന്റ ഫാർമസിയാകാനുളള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ നടപടി കരുത്തേകും.

 

 

 

 

ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies