ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്‌നവും.. ഭാരതത്തിന്റെ വജ്രായുധം ബ്രഹ്മോസ്..വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്‌നവും.. ഭാരതത്തിന്റെ വജ്രായുധം ബ്രഹ്മോസ്..വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 08:58 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അഭിമാനവും ശത്രു രാജ്യങ്ങളുടെ പേടി സ്വപ്നവും .. കരയിലും കടലിലും ആകാശത്തും ഇന്ത്യൻ പ്രതിരോധ ശക്തിയുടെ കുന്തമുന.ലോകത്തെ തന്നെ ഏറ്റവുമധികം കൃത്യതയുള്ളതും മാരക പ്രഹരശേഷിയുള്ളതുമായ സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ ; ബ്രഹ്‌മോസ് രാജ്യത്തിന്റെ ആയുധശേഖരത്തിൽ ഏറ്റവും ശക്തിയേറിയതും നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്തതുമാണ് ബ്രഹ്‌മോസ്.

ഇന്ത്യയും റഷ്യയും സംയുക്തമായാണ് രാജ്യത്ത് ബ്രഹ്‌മോസ് നിർമ്മിക്കുന്നത്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര, റഷ്യയിലെ മോസ്‌കോ എന്നീ നദികളുടെ പേരാണ് ബ്രഹ്‌മോസ് എന്ന നാമകരണത്തിന് പിന്നിൽ. സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയുണ്ട്. റഷ്യയുടെ തന്നെ ക്രൂയിസ് മിസൈലിനെ ആധാരമാക്കിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്.

മുങ്ങിക്കപ്പലുകൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ , എന്നിവിടങ്ങളിൽ നിന്നും വിക്ഷേപിക്കാനാവുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. കരയിൽ നിന്ന് പ്രത്യേക ലോഞ്ചറുകൾ വഴി വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകളും ഇന്ത്യയ്‌ക്കുണ്ട്. ഉത്തർപ്രദേശിലെ മൂന്നിടങ്ങളിൽ കൂടി ബ്രഹ്മോസ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനൊരുങ്ങുന്നു എന്നതാണ് ഈ സൂപ്പർ ആയുധത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത .

ലക്‌നൗ, കാൺപൂർ, ഝാൻസി എന്നിവിടങ്ങളിൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ഡിആർഡിഒ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലായ ബ്രഹ്‌മോസിന്റെ പുതിയ നിർമാണ യൂണിറ്റുകൾ രാജ്യം ആകംഷയോടെയാണ് കാത്തിരിക്കുന്നത്. മിസൈൽ നിർമ്മാണത്തിന് പുറമേ ഗവേഷണ വികസന പ്രവർത്തനങ്ങളും പുതുതായി സ്ഥാപിക്കുന്ന യൂണിറ്റുകളിൽ നടക്കും.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ നൂറിലധികം ബ്രഹ്‌മോസ് മിസൈലുകൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതോടെ 10,000 പേർക്ക് നേരിട്ടും 5,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഉത്തർപ്രദേശിനെ രാജ്യത്തിന്റെ പ്രധാന പ്രതിരോധ നിർമ്മാണ കേന്ദ്രമായി മാറ്റാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.

മിസൈൽ നിർമ്മാണ കേന്ദ്രം ആരംഭിക്കാൻ 200 ഏക്കർ ഭൂമിയാണ് സർക്കാർ ബ്രഹ്മോസ് എയറോസ്‌പേസിന് അനുവദിച്ചിരിക്കുന്നത്. 300 കോടി ചെലവ് വരുന്നതാണ് പദ്ധതി.ബ്രഹ്മോസ് മിസൈലിന്റെ വിവിധ ഭാഗങ്ങൾ നിർമ്മിക്കുന്നതിനായി 200 ഓളം വ്യവസായ സംരംഭങ്ങളും ആരംഭിക്കും. ഇത് സംസ്ഥാനത്തെ വ്യവസായ മേഖലയ്‌ക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: Indian Armydrdo-armybrahmosbrahmos supersonicyogi aditya nathUther Pradesh
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies