മുംബൈ: 11 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തെക്ക് തിരിച്ചു വരാൻ ഒരുങ്ങി ബോളിവുഡ് താരം ഫർദീൻ ഖാൻ. സഞ്ജയ് ഗുപ്തയുടെ ‘വിസ്ഫോട്’ എന്ന പുതിയ സിനിമയിലൂടെയാണ് നടന്റെ തിരിച്ചുവരവ്. റിതേഷ് ദേശ്മുഖും ഈ ചിത്രത്തിന്റെ ഭാഗമാണ്.
വെനിസ്വേലൻ ചിത്രമായ ‘റോക്ക്, പേപ്പർ, സിസ്സേഴ്സ്’ ന്റെ ഔദ്യോഗിക റീമേക്കാണ് വിസ്ഫോട്. 85-ാം അക്കാഡമി അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിന്റെ പട്ടികയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടതാണ് ഈ വെനിസ്വേലൻ ചിത്രം.
ഹേ ബേബി എന്ന ചിത്രത്തിലാണ് ഫർദീനും, റിതേഷും അവസാനമായി അഭിനയിച്ചത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരുവരും ഈ ചിത്രത്തിൽ ഒന്നിക്കുന്നു. ഫർദീനും, റിതേഷും ഈ ചിത്രത്തിൽ ഒന്നിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാനും, എന്റെ ടീമും ഓരോ സിനിമക്കു വേണ്ടിയും കഠിനമായി പ്രവർത്തിക്കാറുണ്ട്. ഈ ചിത്രം കുറച്ചു നാളായി പണിപ്പുരയിലാണ്. ഈ മാസം അവസാനം വിസ്ഫോടിന്റെ ഷൂട്ടിംഗ് ആരംഭിക്കും, സഞ്ജയ് ഗുപ്ത പറഞ്ഞു
അടുത്ത രണ്ടാഴ്ച്ചകൾക്കുള്ളിൽ മുംബൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈയിലെ ഡോങ്ഗ്രി ചേരികളിലെ ആളുകളും, നഗരത്തിലെ അംബരചുംബികളിൽ അതിസമ്പന്നതയിൽ കഴിയുന്ന ആളുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. ഫർദീനും, റിതേഷും ഇതിലെ ഓരോ വിഭാഗത്തേയും പ്രതിനിധാനം ചെയ്യും.
Comments