കാസർകോട്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ്പ പരിശോധനാ ഫലം നെഗറ്റീവ്. ട്രൂനാറ്റ് പരിശോധനയിലാണ് നിപ്പ വെറസ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ചത്. ആർടിപിസിആർ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ആർടിപിസിആർ ഫലം ഇന്ന് രാത്രി വൈകിയോ നാളെ രാവിലെയോ ലഭിക്കും. ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിക്കുന്നത്.
പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെയാണ് കുട്ടി മരിച്ചത്. നിപ്പ വൈറസ് ബാധയാണെന്ന സംശയത്തെ തുടർന്ന് കുട്ടിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകരും കുടുംബവും നിലവിൽ നിരീക്ഷണത്തിലാണ്.
Comments