കയ്യിൽ റോക്കറ്റ് ലോഞ്ചർ, ജോ ബൈഡനെ താലിബാൻ ഭീകരനായി ചിത്രീകരിച്ച് ഫ്ലക്സുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കയ്യിൽ റോക്കറ്റ് ലോഞ്ചർ, ജോ ബൈഡനെ താലിബാൻ ഭീകരനായി ചിത്രീകരിച്ച് ഫ്ലക്സുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 01:59 pm IST
Facebook
Twitter
WhatsAppTelegram

പെൻസിൽവാനിയ: ജോ ബൈഡനെ താലിബാൻ ഭീകരനായി ചിത്രീകരിച്ച് പെൻസിൽവാനിയയിൽ പരസ്യബോർഡുകൾ. ‘താലിബാനെ വീണ്ടും മഹത്തരമാക്കുക’ എന്ന പരസ്യവാചകം പരിഹാസ രൂപത്തിലെഴുതിയാണ് ബൈഡനെതിരെ ഫ്ലക്സ് ഉയർന്നത്. യുഎസ് സൈന്യം നാട്ടിൽ തിരിച്ചെത്തി ഏതാനും ആഴ്ചകൾക്കുശേഷമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചിത്രങ്ങൾ വെച്ചുള്ള ഫ്ലക്സുകൾ പെൻസിൽവാനിയയിൽ പ്രത്യക്ഷപ്പെട്ടത്.

‘ താലിബാനെ മഹത്തരമാക്കുക ‘ എന്ന മുദ്രാവാക്യവും പരിഹാസ്യ രൂപേണ ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.  ഏകദേശം ഒരു ഡസനോളം ഫ്ലക്സുകളാണ് പെൻസിൽവാനിയയിൽ ഉയർന്നത്.ഏകദേശം 15 ആയിരം ഡോളർ ഫ്ലക്സുകൾക്കായി ചെലവഴിച്ചതായും ചില മാദ്ധ്യമവാർത്തകൾ വിരൽ ചൂണ്ടുന്നു.

പരസ്യബോർഡുകൾക്ക് പിന്നിൽ മുൻ പെൻസിൽവാനിയ സെനറ്റർ സ്കോട്ട് വാഗ്നറുടെ കൈയുണ്ടെന്നാണ് സൂചന. അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള ബൈഡന്റെ തീരുമാനം അഫ്ഗാനിസ്ഥാനെ ശിലായുഗത്തിലേക്ക് തിരിച്ചയച്ചെന്ന് സ്കോട്ട് വാഗ്നർ പരസ്യമായി പ്രസ്താവിച്ചിരുന്നു.  അമേരിക്കക്കാരുടെ രോഷത്തിന്റെ പ്രകടനമാണ് ഈ പരസ്യബോർഡെന്നും യോർക്ക് ഡെയ്‌ലി റെക്കോർഡിൽ വാഗ്നർ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിൽ നിന്ന് പിൻമാറാനുള്ള ബൈഡന്റെ തീരുമാനം അമേരിക്കയിലെ യോദ്ധാക്കൾക്ക് മാനസികമായി നിരാശയുണ്ടാക്കിയതായും വാഗ്നർ പറഞ്ഞു.

തിരഞ്ഞെടുപ്പ് വേളയിൽ ‘അമേരിക്കയെ വീണ്ടും മികച്ചതാക്കൂ’ എന്ന ട്രംപിന്റെ മുദ്രാവാക്യത്തെയാണ് ഫ്ലക്സിൽ വാഗ്നർ കടമെടുത്തത്. കയ്യിൽ ഒരു റോക്കറ്റ് ലോഞ്ചറുമായി താലിബാൻ ഭീകരനായാണ് ബൈഡനെ ചിത്രീകരിച്ചത്. അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം അഫ്ഗാനിസ്ഥാന്റെ ദുരവസ്ഥയ്‌ക്ക് വഴി തെളിച്ചു എന്ന സന്ദേശമാണ് ഫ്ലക്സ് പ്രചാണത്തിലൂടെ നൽകാൻ ഉദ്ദേശിച്ചത്. ആഗോള സാഹോദര്യത്തിന് പോലും ജോ ബൈഡന്റെ തീരുമാനം നാണക്കേടുണ്ടാക്കിയെന്നും വാഗ്നർ പറഞ്ഞു.

അഫ്ഗാനിസ്താനിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ രണ്ട് പതിറ്റാണ്ടുകളായി  യുഎസ്   പ്രതിരോധം നടത്തുകയാണ്.     ഭീകരതയ്‌ക്കെതിരെ അഫ്ഗാൻ മണ്ണിൽ യുഎസ് നടത്തിയ പോരാട്ടം ചെറുതല്ല. എന്നാൽ ഈ വർഷം ഓഗസ്റ്റിൽ യുഎസ് സൈന്യം അഫ്ഗാനിൽ നിന്ന് പൂർണ്ണമായും മടങ്ങി.ഇതോടെയാണ്  താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുത്തത്.

Tags: TalibanBIDAN
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies