യുവാക്കളെ ലക്ഷ്യമിട്ട് 125 സിസി വിഭാഗത്തിൽ ടിവിഎസ്; പുതിയ റൈഡര്‍ അവതരിപ്പിച്ചു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

യുവാക്കളെ ലക്ഷ്യമിട്ട് 125 സിസി വിഭാഗത്തിൽ ടിവിഎസ്; പുതിയ റൈഡര്‍ അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 03:26 pm IST
FacebookTwitterWhatsAppTelegram

പ്രമുഖ ഇരുചക്ര-മുച്ചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റൈഡര്‍ അവതരിപ്പിച്ചു. 125 സിസി വിഭാഗത്തില്‍, റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, വോയ്സ് അസിസ്റ്റിനൊപ്പം ഓപ്ഷണല്‍ 5ഇഞ്ച് ടിഎഫ്ടി ക്ലസ്റ്റര്‍, മള്‍ട്ടിപ്പിള്‍ റൈഡ് മോഡ്, അണ്ടര്‍സീറ്റ് സ്റ്റോറേജ് എന്നിങ്ങനെ ഈ വിഭാഗത്തിലെ അനേകം സവിശേഷതകളോടെയാണ് സ്പോര്‍ട്ടി മോട്ടോര്‍സൈക്കിളായ ടിവിഎസ് റൈഡര്‍ എത്തുന്നത്.

ടിവിഎസിന്‍റെ സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍ ഡിസൈനിനൊപ്പം, സവിശേഷവുമായ ഡിസൈന്‍ തീം ഉള്‍ക്കൊള്ളുന്നതാണ് ടിവിഎസ് റൈഡര്‍. സവിശേഷമായ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പ്രത്യേക ലോഗോയുമുണ്ട്. ശക്തവും മെനഞ്ഞെടുത്തതുമായ ടാങ്കിന്‍റെ ആകാരം, ടിവിഎസ് റൈഡറിന് ദൃഢവും പൂര്‍ണവുമായ ആകര്‍ഷണവും നല്‍കുന്നു. മികച്ച ദൃശ്യത ഉറപ്പുവരുത്തുന്ന ഹെഡ്ലാമ്പും ടെയില്‍ ലാമ്പുമാണ് ടിവിഎസ് റൈഡര്‍ ഡിസൈനിലെ ആകര്‍ഷക ഘടകം. യുവത്വം നിറയുന്ന നിറഭേദം അതിന്‍റെ സ്പോര്‍ട്ടി, എനര്‍ജെറ്റിക് രൂപകല്‍പനക്ക് അഭേദ്യമായ കാഴ്ചയാവും.

നൂതനമായ 124.8 സിസി-എയര്‍ ആന്‍ഡ് ഓയില്‍-കൂള്‍ഡ് 3-വാള്‍വ് എഞ്ചിന്‍, 7500 ആര്‍പിഎമ്മില്‍ പരമാവധി 8.37 പി.എസ് കരുത്തും, 6,000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നല്‍കും. 5.9 സെക്കന്‍ഡില്‍ 0-60 കിലോ മീറ്ററിലെത്തും, മണിക്കൂറില്‍ 99 കി.മീ ഉയര്‍ന്ന സ്പീഡ് നല്‍കുന്ന മികച്ച ആക്സിലറേഷനാണ് ടിവിഎസ് റൈഡറിന്. 5 ഘട്ടങ്ങളിലായി അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ-ഷോക്ക് സസ്പെന്‍ഷന്‍, ലോ ഫ്രിക്ഷന്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, സ്പ്ലിറ്റ് സീറ്റ്, 5 സ്പീഡ് ഗിയര്‍ബോക്സ്, 17 അലോയ് ചങ്കി വൈഡ് ടയറുകള്‍ എന്നിവ റൈഡിങ് അനുഭവം കൂടുതല്‍ സുഖകരവും എളുപ്പമുള്ളതുമാക്കും.

വായിക്കാന്‍ എളുപ്പമുള്ള, കൃത്യമായ വിശദാംശങ്ങള്‍ അടങ്ങുന്ന നൂതന ഹൈടെക് ഗാഡ്ജറ്റാണ് റൈഡ് മോഡുകളോടു കൂടിയ റിവേഴ്സ് എല്‍സിഡി ഡിജിറ്റല്‍ സ്പീഡോമീറ്റര്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും വോയ്സ് അസിസ്റ്റും വാഗ്ദാനം ചെയ്യുന്ന ടിവിഎസ് സ്മാര്‍ട്ട്കണക്ട് വേരിയന്‍റിനൊപ്പം ഓപ്ഷണല്‍ 5 ഇഞ്ച് ടിഎഫ്ടി ക്ലസ്റ്ററുമായാണ് ടിവിഎസ് റൈഡര്‍ വരുന്നത്. വിട്ടുവീഴ്ചയില്ലാത്ത പ്രകടനത്തിനായി സ്വിച്ച്ക്ലസ്റ്റര്‍, ഫൂട്ട്പെഗ്സ്, മെക്കാനിക്കല്‍ ഡീറ്റേല്‍സ് എന്നിവ യോജിച്ച രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

മികച്ച മൈലേജ്, മികച്ച സ്റ്റാര്‍ട്ടിങ് തുടങ്ങിയവ ഉറപ്പാക്കുന്നതാണ് ടിവിഎസ് റൈഡറിലെ ഇക്കോട്രസ്റ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ (ഇടിഎഫ്ഐ) സാങ്കേതികവിദ്യ. അതേസമയം, ട്രാഫിക് സിഗ്നലുകളിലുള്‍പ്പെടെ തല്‍ക്കാലത്തേക്ക് വാഹനം നിര്‍ത്തിയിടുമ്പോള്‍ എഞ്ചിന്‍ ഓഫ് ചെയ്ത് മൈലേജ് വര്‍ധിപ്പിക്കാനും റൈഡിങ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താനും ടിവിഎസ് ഇന്‍റലിഗോ  സഹായകരമാവും. ഈ വിഭാഗത്തിലെ ആദ്യ സീറ്റ് സ്റ്റോറേജാണ് ടിവിഎസ് റൈഡറിന്‍റെ മറ്റൊരു സവിശേഷത. എഞ്ചിന്‍ ഇന്‍ഹിബിറ്ററുള്ള സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഹെല്‍മെറ്റ് റിമൈന്‍ഡര്‍, ഓപ്ഷണല്‍ യുഎസ്ബി ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകളും ടിവിഎസ് റൈഡറിനുണ്ട്.

ലോകത്തെ ഏതാണ്ട് എല്ലാ വന്‍കരകളിലുള്ള ഉപഭോക്താക്കള്‍ക്കും ടിവിഎസ് സേവനം ലഭ്യമാക്കുന്നുണ്ടെന്നും, ടിവിഎസ് റൈഡറിനൊപ്പം ഞങ്ങളുടെ വാഹനനിരയിലേക്ക് ഒരു പുതിയ ആഗോള മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോം ചേര്‍ക്കുന്നതില്‍ സന്തുഷ്ടരാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി ഡയറക്ടറും സിഇഒയുമായ കെ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള തങ്ങളുടെ ജെന്‍ ഇസഡ് ഉപഭോക്താക്കള്‍ക്ക് ടിവിഎസ് റൈഡര്‍ ഇഷ്ടപ്പെട്ട തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ടിവിഎസ് മോട്ടോര്‍ കമ്പനി വളരെക്കാലമായി യുവഉപഭോക്താക്കളെ ഒരു പ്രധാന ഉപഭോക്തൃ കൂട്ടായ്മയായി അംഗീകരിച്ചിട്ടുണ്ടെന്നും, ടിവിഎസ് ഐക്യൂബ്, ടിവിഎസ് അപ്പാച്ചെ സീരീസ്, ടിവിഎസ് എന്‍ടോര്‍ക്ക് 125 തുടങ്ങിയവ ഇസഡ് ജനറേഷന്‍റെ തങ്ങളില്‍ നിന്നുളള പ്രിയ ബ്രാന്‍ഡുകളാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി-കമ്മ്യൂട്ടേഴ്സ്, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍, വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു. സ്പഷ്ടമായ സ്ട്രീറ്റ് സ്റ്റൈലിങ്, റൈഡ് മോഡുകളോടുകൂടിയ ബെസ്റ്റ്-ഇന്‍-ക്ലാസ് ആക്സിലറേഷന്‍, മോണോഷോക്ക് അടിസ്ഥാനമാക്കിയുള്ള റൈഡ്ഹാന്‍ഡ്ലിങ് തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ടിവിഎസ് റൈഡറിലൂടെ വീണ്ടും തങ്ങള്‍ ഉപഭോക്താക്കളുടെ ഭാവസങ്കല്‍പ്പങ്ങളെ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രൈക്കിംഗ് റെഡ്, ബ്ലെയിസിംഗ് ബ്ലൂ, വിക്കഡ് ബ്ലാക്ക്, ഫെയറി യെല്ലോ എന്നീ നിറഭേദങ്ങളിലെത്തുന്ന ടിവിഎസ് റൈഡറിന്‍റെ ഡ്രം, ഡിസ്ക് വേരിയന്‍റുകള്‍ 77,500 വിലയിലാണ് ആരംഭിക്കുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies