മലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment

മലയാളി യുവാവിന് ഹോളിവുഡ് സിനിമയിലൂടെ അരങ്ങേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 12:44 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കാരൻ എബിൻ ആന്റണി സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത് ഇംഗ്ലീഷ് സിനിമയിൽ. അടുത്തിടെ അമേരിക്കയിൽ ആമസോൺ പ്രൈമിൽ റീലീസ് ചെയ്ത ഇംഗ്ലീഷ് ഫീച്ചർ ഫിലിമായ ‘സ്പോക്കൺ’ എന്ന സിനിമയിൽ ടൈലർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് എബിൻ ആന്റണി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടെനിൽ റാൻസം രചനയും, സംവിധാനവും നിർവ്വഹിച്ച ഹൊറർ സസ്പെൻസ് ത്രില്ലർ സിനിമയായ ഇതിൽ നായിക കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനായിട്ടാണ് എബിൻ ടൈലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാലയ കലാവേദികളിൽ നൃത്തം, നാടകം, മിമിക്രി തുടങ്ങിയ കലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എബിൻ ആന്റണി സിനിമയുടെ സിരാകേന്ദ്രമായ ചെന്നൈയുടെ മടിത്തട്ടിൽ കളിച്ചു വളർന്നതു കൊണ്ട് സിനിമാ അഭിനയം പാഷനായി മനസ്സിൽ കൊണ്ടു നടക്കയായിരുന്നു. എഞ്ചിനിയറിങ്ങ് പഠനത്തിനിടയിൽ നൂറിലേറെ മലയാളം, തമിഴ്, ഇംഗ്ലീഷ് സിനിമകൾക്കും കാർട്ടൂണുകൾക്കും ഡബ്ബിങ്ങും ചെയ്തും തിരക്കഥകൾ എഴുതിയുമാണ് എബിൻ സിനിമാ മേഖലയിലേക്ക് ചുവടു വെച്ചത്. അമേരിക്കയിൽ ഉപരിപഠനാർത്ഥം എത്തിയപ്പോഴാണ് എബിന് വീണ്ടും അഭിനയിക്കാനുള്ള മോഹം ഉടലെടുത്തത്. പഠനത്തിന് ശേഷം അഭിനയം കൂടുതൽ മികവുറ്റതാക്കാൻ ലോസാഞ്ചൽസിലുള്ള ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ആക്ടിംഗ് പഠിച്ചു.

ലിയനാർഡോ ഡികാപ്രിയോയെ പോലുള്ള പല പ്രഗത്ഭരായ ഓസ്കാർ, എമി അവാർഡ് ജേതാക്കളുടെ ആക്ടിങ്ങ് കോച്ചായ ലാരി മോസിന്റെയും , റ്റിം ഫിലിപ്സിന്റെയും കീഴിൽ ഇപ്പോൾ അഭിനയം പരിശീലിച്ചു കൊണ്ടിരിക്കയാണ് എബിൻ. അതുപോലെ തന്നെ മുൻ യൂണിവേഴ്സിറ്റി സോക്കർ കളിക്കാരനും, മിക്സഡ് മാർഷ്യ ലാർട്ടിസ്റ്റും, നർത്തകനുമാണ്. ടോം ലെവിന്റെ “പാർട്ടി ” എന്ന നോവലിനെ ആസ്പദമാക്കി കെവിൻ സ്റ്റീവൻസൺ സംവിധാനം ചെയ്ത ” ബട്ടർഫ്ലൈസ് ” ആണ് എബിന്റെ അടുത്ത സിനിമ. ഈ വർഷം ” ബട്ടർഫ്ലൈസ് ” റിലീസ് ചെയ്യും. ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുമ്പോഴും മാതൃഭാഷയായ മലയാളത്തിലും സ്വദേശ സിനിമകളിലും അഭിനയിച്ച് ശ്രദ്ധേയനാവണം എന്നാണത്രേ ലക്ഷ്യം. അതിനായുള്ള പരിശ്രമത്തിലും കൂടിയാണ് എബിൻ ആൻ്റണി.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies