പോർഷെയ്ക്കും ടെസ്ലയ്ക്കും എതിരാളി; ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ച് ഓഡി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോർഷെയ്‌ക്കും ടെസ്ലയ്‌ക്കും എതിരാളി; ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ച് ഓഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 05:24 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഒരുങ്ങുകയാണ് ഓഡി. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിലേയ്‌ക്ക് ഓഡി ഇ-ട്രോൺ ജിറ്റി, ആർഎസ് ജിറ്റി എന്നീ കാറുകൾ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഇ-ട്രോൺ ജിറ്റിയ്‌ക്ക് 1,79,90,000 രൂപയും, ആർഎസ് ജിറ്റിയ്‌ക്ക് 2,04,99,000 രൂപയുമാണ് എക്‌സ് ഷോറൂം വില. കമ്പനി നിർമ്മിച്ചതിൽ ഏറ്റവും കരുത്തുറ്റ വാഹനമാണ് ഇ-ട്രോൺ ജിറ്റി.

ഇലക്ട്രിക് വാഹന രംഗത്ത് ഓഡി ഇന്ത്യയുടെ ചുവടുവെയ്പ്പ് വളരെ വൈകിയായിരുന്നു. ജൂലൈയിലാണ് ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക് എന്നീ ഇലക്ട്രിക് വാഹനങ്ങൾ ഓഡി ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുന്നത്. എന്നാൽ മറ്റു വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹനങ്ങൾ ഇതിനോടകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഈ രംഗത്തെ തുടക്കം വൈകിയെങ്കിലും ഇന്ന് കരുത്തുറ്റ രണ്ട് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഓഡി.

ഫെബ്രുവരിയിലാണ് ഓഡി ഇ-ട്രോൺ ജിറ്റി ലോകത്ത് അവതരിപ്പിച്ചത്. വൻ ജനശ്രദ്ധ നേടിയ വാഹനം ടെസ്ല മൊഡൽ എസ് പ്ലെയ്ഡിനും പോർഷെ ടെയ്‌ക്കാനും എതിരാളിയാണെന്ന് വാഹന പ്രേമികൾ ഉറച്ചു വിശ്വസിച്ചു. അവരുടെ വിശ്വാസങ്ങൾക്ക് വിള്ളൽ ഏൽപ്പിക്കാതെയാണ് ഓഡി രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

470 എച്ച്പി കരുത്തും 630 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടറാണ് ഇ-ട്രോൺ ജിറ്റിയ്‌ക്ക് നൽകിയിരിക്കുന്നത്. കൂടാതെ ഓവർബൂസ്റ്റ് മോഡിൽ 522 എച്ച്പി കരുത്തും 10 എൻഎം ടോർക്കും അധികമായി മോട്ടർ ഉത്പാദിപ്പിക്കുന്നു. 4.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും.

590 എച്ച്പി കരുത്തും 830 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടറാണ് ആർഎസ് ഇ-ട്രോൺ ജിറ്റിയ്‌ക്കുള്ളത്. 637 എച്ച്പി അധിക കരുത്തും ഉത്പാദിപ്പിക്കാൻ വാഹനത്തിന് സാധിക്കും. വെറും 3.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ ഈ വാഹനത്തിന് കഴിയും.

രണ്ട് വാഹനങ്ങൾക്കും സംയോജിതമായ 10.1 ഇഞ്ച് ടച്ച് സ്‌ക്രീനും, 12.3 ഇഞ്ച് ഓഡി വെർച്വൽ കോക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. അടുത്തുള്ള ചാർജിഗ് സ്‌റ്റേഷന് കണ്ടെത്തുവാൻ ഉൾപ്പെടെ സഹായിക്കുന്ന നാവിഗേഷൻ സംവിധാനവും വാഹനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.

Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies