അബുദാബി: ഐപിഎല്ലിൽ ഒരു ടീമിനെതിരെ 1000 റൺസ് തികയ്ക്കുന്ന ആദ്യതാരമായി രോഹിത്ശർമ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുളള മത്സരത്തിലാണ് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ശർമ ഈ നേട്ടം കൈവരിച്ചത്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ 18 റൺസ് പൂർത്തിയാക്കിയതോടെയാണ് രോഹിത് ഈ നേട്ടത്തിന് അർഹനായത്. പഞ്ചാബ് കിങ്സിനെതിരെ 943 റൺസ് നേടിയ ഡേവിഡ് വാർണറാണ് രോഹിതിന് പിന്നിലുള്ളത്. മത്സരത്തിൽ 30 പന്തിൽ 33 റൺസെടുത്ത് രോഹിത് പുറത്തായി. ഏകദിനത്തിൽ മൂന്ന് ഡബിൾ സെഞ്ച്വറി നേടിയ ഏക കളിക്കാരൻ കൂടിയാണ് രോഹിത്ശർമ്മ.
Comments