തൊടുക്കുമ്പോൾ ഒന്ന്, തകർക്കുന്നത് നിരവധി ലക്ഷ്യങ്ങളെ; ശത്രുക്കളെ നിഷ്പ്രഭമാക്കാൻ അഗ്നി V
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊടുക്കുമ്പോൾ ഒന്ന്, തകർക്കുന്നത് നിരവധി ലക്ഷ്യങ്ങളെ; ശത്രുക്കളെ നിഷ്പ്രഭമാക്കാൻ അഗ്നി V

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2021, 09:10 pm IST
FacebookTwitterWhatsAppTelegram

തൊടുക്കുമ്പോൾ ഒന്ന് തകർക്കുന്നത് നിരവധി ലക്ഷ്യങ്ങളെ .. ശത്രു രാജ്യങ്ങളെ ഞെട്ടിച്ച് മിസൈൽ അഭിമാനമായ അഗ്നി അഞ്ചിന്റെ അവസാന ഘട്ട പരീക്ഷണത്തിനൊരുങ്ങുകയാണ് ഭാരതം. മിന്നൽ വേഗത്തിലെ എതിരാളികളുടെ വിവിധ കേന്ദ്രങ്ങളെ നിഷ്പ്രഭമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് അഗ്നി അഞ്ചിൽ ഉപയോഗിച്ചിരിക്കുന്നത്. മിസൈൽ പരീക്ഷണം വിജയിക്കുന്നതോടെ പ്രതിരോധ മേഖലയിൽ രാജ്യം പുതു ചരിത്രം രചിക്കും.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ബാലിസ്റ്റിക് മിസൈലാണ് അഗ്നി അഞ്ച്. അടുത്തമാസം നടക്കുന്ന മിസൈൽ പരീക്ഷണം വിജയകരമാകുന്നതോടെ പ്രതിരോധ മേഖലയിൽ മറ്റൊരു നേട്ടം കൂടിയാകും രാജ്യം സ്വന്തമാക്കുക. അതുകൊണ്ട് തന്നെ പരീക്ഷണം ഏറെ നിർണായകമാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

ഗാൽവൻ അതിർത്തിയിലെ സംഘർഷവും, ഇന്ത്യയ്‌ക്കുമേൽ ശത്രുരാജ്യങ്ങളുടെ നിർണായക നീക്കവും കണക്കിലെടുത്ത് കഴിഞ്ഞ വർഷം തന്നെ മിസൈലിന്റെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഇതിന്റെ പരീക്ഷണം നീളുകയായിരുന്നു. രാജ്യത്തെ കൊറോണ ആശങ്കകൾ ഒഴിഞ്ഞ സാഹചര്യത്തിൽ കൂടി അടുത്തമാസം പരീക്ഷണം നടത്താൻ അധികൃതർ തീരുമാനിച്ചത്. മൾട്ടിപ്പിൾ ഇന്റിപ്പെൻഡൻലി ടാർഗെറ്റബിൾ റി എൻട്രി വെഹിക്കിൾ സാങ്കേതിക വിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്.

പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഉടൻ തന്നെ മിസൈൽ കരസേനയുടെ ഭാഗമാക്കും. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡുമായി ചേർന്ന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് അഗ്നി ഫൈ മിസൈൽ നിർമ്മിച്ചത്. പരമ്പരാഗത അഗ്നി മിസൈലിന്റെ നവീകരിച്ച പതിപ്പായ അഗ്നിയുടെ ദൂരപരിധി 5000 കിലോ മീറ്ററാണ്. 50,000 കിലോ ഗ്രാം ഭാരമുള്ള മിസൈലിന് സെക്കന്റിൽ 8.16 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. 1.5 ടൺ ഭാരമുള്ള പോർമുനകൾ വഹിക്കാനാകുമെന്നത് അഗ്നി അഞ്ചിനെ മറ്റ് മിസൈലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ലക്ഷ്യത്തെ കൃത്യതയോടെ ഭേദിക്കുന്ന മിസൈലുകൾ മൊബൈൽ ലോഞ്ചറുകളിൽ നിന്നും തൊടുക്കാനാകും. കമ്പ്യൂട്ടറും ഇന്റീരിയൽ നാവിഗേഷൻ സംവിധാനവും ഉപയോഗിച്ചാണ് മിസൈലുകൾ പ്രവർത്തിപ്പിക്കുന്നത്. അടുത്തിടെ അഗ്നി മിസൈലിന്റെ മറ്റൊരു വകഭേദമായ അഗ്നി പ്രൈമിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിൽ നിന്നും ആത്മവിശ്വാസം ഉൾക്കൊണ്ടു കൂടിയാണ് അഗ്നി ഫൈവിന്റെ പരീക്ഷണത്തിന് രാജ്യം ഒരുങ്ങുന്നത്.

Tags: Missile
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

ന്യൂഡൽഹിയിൽ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies