ലോകം അത്ഭുതപ്പെടുന്ന ശിൽപ്പകല - ഇത് മഹാബലിപുരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം അത്ഭുതപ്പെടുന്ന ശിൽപ്പകല – ഇത് മഹാബലിപുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2021, 07:18 pm IST
FacebookTwitterWhatsAppTelegram

കല്ലുകൾ കഥപറയുന്ന നാടാണ് തമിഴ്നാട്ടിലെ മഹാബലിപുരം. കാഞ്ചീപുരം ജില്ലയിലെ ഈ പുരാതന നഗരത്തിന് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ചരിത്രം പറയാനുണ്ട്. കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരം കൂടിയാണ് മഹാബലി പുരം. ഏഴാം നൂറ്റാണ്ടിലെ പ്രശസ്തമായ ‘പല്ലവ’ രാജവംശത്തിന്റെ തുറമുഖനഗരമായിരുന്നു ഈപ്രദേശം. ഇവിടുത്തെ ഭരണാധികാരിയായിരുന്ന പല്ലവ രാജാവ് മാമല്ലന്റെ പേരുമായി ബന്ധപ്പെടുത്തി മാമല്ലപുരം എന്നും അറിയപ്പെടുന്നു. യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപെട്ടിട്ടുള്ള പ്രദേശം കൂടിയാണ് മഹാബലിപുരം

പല്ലവ രാജവംശകാലഘട്ടത്തിലെ ശിൽപകലാ പ്രാവീണ്യത്തിന്റെ ആഴവും പരപ്പും പറഞ്ഞു തരുന്ന നഗരം കൂടിയാണ് മഹാബലി പുരം. പഞ്ചപാണ്ഡവരുടെയും ദ്രൗപതിയുടെയും നാമധേയം നൽകി ഏക ശിലയിൽ തീർത്ത രഥങ്ങൾ കലാസംപുഷ്ടമായ പൗരാണിക കാലത്തെ ഓർമ്മപ്പെടുത്തും.

ഭഗീരഥൻ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുക്കി കൊണ്ടു വന്ന ഗംഗയുടെ ശിൽപാവിഷ്‌കാരവും തിരുക്കടൽ മലൈ വൈഷ്ണവ ക്ഷേത്രവും
വരാഹ ഗുഹാക്ഷേത്രവും കാലാ-സാംസ്‌കാരിക പാരമ്പര്യത്തിന്റെ നേർകാഴ്ചകൾ തന്നെ. ശിൽപനഗരിയിലേയ്‌ക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നത് തിരുക്കടൽ മല്ലൈ എന്നറിയപ്പെടുന്ന ശിവക്ഷേത്രമാണ്. ശിൽപങ്ങൾ കടൽകാറ്റേറ്റും കൊടും വെയിലിലും നശിച്ചുപോകാതിരിക്കാൻ രാജഭരണകാലത്തുതന്നെ നിർമിച്ചാണ് ഈ ക്ഷേത്രം.

ഉദയ സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്ന തരത്തിൽ പണികഴിച്ച ഷോർ ടെമ്പിളിന്റെ വാസ്തുവിദ്യ ആധുനിക ആർക്കിട്ടെക്ചറിനെപ്പോലും വെല്ലുന്നതാണ്. ശാസ്ത്ര ലോകത്തിന് അത്ഭുതമായി കൃഷ്ണാ ബട്ടർബോൾ പ്രകൃതി ഒരുക്കിയ വിസ്മയം തന്നെ.പല്ലവ സംസ്‌കാരം ലോകത്തിന് സമ്മാനിച്ച ആദിദ്രാവിഡ വാസ്തു ശൈലിയുടെ മഹത്തായ ശേഷിപ്പുകളാണ് ഇവിടത്തെ ഒരോ കാഴ്ചകളും.

ഒറ്റക്കല്ലിൽ കൊത്തിയ ഭീമൻ ഗജകേസരിയും കുട്ടിക്കൊമ്പൻമാരും കുറെ ചെറു ശിൽപങ്ങളുമായി ഒരുക്കിയ ഗണേശ മണ്ഡപം ശിൽപല കലയുടെ മഹത്തായ പാരമ്പര്യം വിളിച്ചോതുന്നു. ഒറ്റപ്പാറ തുരന്നും കൊത്തിയുമെല്ലാം ഒരുക്കിയ മഹിഷാസുര മർദിനി ഗുഹാ ക്ഷേത്രവും അതിനു മുകളിൽ ഒരുക്കിയ ചെറു ക്ഷേത്രരൂപവും സന്ദർശകൾക്ക് വേറിട്ട കാഴ്ചാനുഭവം പ്രദാനം ചെയ്യും. കടൽക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങൾ വളരെ വേഗം ഓടിമറഞ്ഞിട്ടൂം മഹാബലിപുരത്തിലെ ശില്പകലകൾക്ക് ഇന്നും കോട്ടം സംഭവിച്ചിട്ടില്ല . കാരണം ഓരോ ശിൽപ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകൾ സൃഷ്ടിച്ച് കാലപ്രയാണത്തിൽ നിന്ന് അവയെ നമ്മുടെ പൂർവ്വികർ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.

ഇവിടുത്തെ മുപ്പത്തിരണ്ടോളം വരുന്ന ക്ഷേത്രനിർമിതികളെ യുനെസ്‌കൊ ഒറ്റ ഗ്രൂപ്പായി പരിഗണിച്ച് 1984 ൽ ലോക പൈതൃക പട്ടികയിൽ പെടുത്തിയിട്ടുണ്ട്.ഇവയെല്ലാം തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിപാലനത്തിലും മേൽനോട്ടത്തിലുമാണ് നടന്നുപോകുന്നത്.

ഏഴാം നൂറ്റാണ്ടു മുതൽ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്‌കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കല്ലിൽ കൊത്തിവെച്ച ചരിത്രത്തിന്റെ നാട് എന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിന് കൂടുതൽ ചേരുക.

Tags: Mahabalipuram
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies