മോൻസന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്; തട്ടിപ്പിൽ മുൻ ഡിഐജി എസ്.സുരേന്ദ്രനും പങ്കെന്ന് പരാതി; പണം കൈമാറിയത് കെ. സുധാകരന്റെ സാന്നിധ്യത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോൻസന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്; തട്ടിപ്പിൽ മുൻ ഡിഐജി എസ്.സുരേന്ദ്രനും പങ്കെന്ന് പരാതി; പണം കൈമാറിയത് കെ. സുധാകരന്റെ സാന്നിധ്യത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 01:57 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അത്ഭുതങ്ങളുടെ കൂട്ടുകാരനെന്ന വിശേഷണവുമായി നടന്നിരുന്ന പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഉന്നത രാഷ്‌ട്രീയ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇടപാടുകൾ നടത്തിയ വിവരങ്ങൾ പുറത്ത്. പരാതിക്കാരിൽ നിന്നാണ് മോൻസന് മുൻ ഡിഐജി എസ്. സുരേന്ദ്രനുമായും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനുമായും അടുത്ത ബന്ധമാണെന്നുള്ള വിവരങ്ങൾ പുറത്തായത്.

ഏറ്റവും ഒടുവിൽ പുറത്തു വന്നത് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനോടൊപ്പമുള്ള മോൻസൻ മാവുങ്കലിന്റെ ചിത്രങ്ങളാണ്. 25 ലക്ഷം രൂപ മോൻസന് കൈമാറിയത് കെ. സുധാകരന്റെ സാന്നിധ്യത്തിലാണെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനായി കലൂരിലെ മോൻസന്റെ വീട്ടിൽ സുധാകരൻ എത്തിയെന്നും പരാതിയിലുണ്ട്. 2018 നവംബറിലായിരുന്നു ആ കൂടിക്കാഴ്ച. ഡൽഹിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാക്കുനൽകിയതായും ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിൽ പറയുന്നു.

ഇതേസമയം മറ്റൊരു പരാതിക്കാരനായ യാക്കൂബ് തന്റെ 25 ലക്ഷം രൂപ മോൻസന് നൽകിയത് മുൻ ഡിഐജി സുരേന്ദ്രന്റെ വീട്ടിൽ വച്ചാണെന്നാണ് വെളിപ്പെടുത്തൽ. ഇടപാട് നടക്കുമ്പോൾ സുരേന്ദ്രൻ ഡിഐജിയാണ്. ഡിഐജിയെക്കൊണ്ട് സംസാരിച്ചാണ് പല കാര്യങ്ങളും സമ്മതിപ്പിച്ചതെന്നും പരാതിക്കാരൻ പറഞ്ഞു. മോൻസന്റെ വീട്ടിൽ പോകുമ്പോഴെല്ലാം ഡിഐജിയുടെ വാഹനം അവിടെ കാണാറുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കി.

2019ൽ രണ്ട് കോടിയിലധികം രൂപ പരാതിക്കാരനിൽ നിന്ന് ആവശ്യപ്പെട്ട മോൻസന് തുക കിട്ടാതായപ്പോൾ ഡിഐജിയുടെ വീട്ടിലേക്ക് വിളിപ്പിച്ച് സംസാരിക്കുകയായിരുന്നു. തുടർന്ന് സുരേന്ദ്രൻ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കുകയും 25 ലക്ഷം രൂപ പരാതിക്കാരൻ മോൻസന് നൽകുകയും ചെയ്തു. പണം മടക്കി തരാൻ വൈകുമ്പോൾ ഉന്നതരുടെ പേരുപറഞ്ഞാണ് മോൻസൻ ഒഴിഞ്ഞുമാറിയിരുന്നതെന്നും പരാതിയിൽ വ്യക്തമാണ്.

മോൻസനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാൻ ഐജി ലക്ഷ്മണ ആവശ്യപ്പെട്ടതായും വിവരമുണ്ട്. മോൻസന്റെ ആവശ്യപ്രകാരം കേസന്വേഷണം ചേർത്തല സിഐക്ക് നൽകാൻ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതായും പുറത്തുവരുന്നു. പക്ഷേ പരാതിക്കാരുടെ എതിർപ്പിനാലും ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ചും ഈ നീക്കം തടയപ്പെട്ടു.

അതിപുരാതനമായ കോടിക്കണക്കിന് വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന മോൻസന്റെ പക്കൽ ചേർത്തലയിലെ ആശാരി പണിത കസേരയാണ് ടിപ്പുവിന്റെ സിംഹാസനമെന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Tags: monson mavunkal fraud case
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies