തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. വിദ്യാർത്ഥികൾക്കായുള്ള ബസ് ക്രമീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്ന് നടക്കുക. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും, ഗതാഗതമന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചകളിൽ ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്കാണ് ചർച്ച.
സാമൂഹിക അകലം പാലിച്ച് വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അതിനാൽ ഒരു സീറ്റിൽ ഒരു കുട്ടിയെ മാത്രമാതും ഇരിക്കാൻ അനുവദിക്കുക. ഈ സാഹചര്യത്തിൽ സ്കൂൾ ബസുകൾക്ക് പുറമേ കെഎസ്ആർടിസി ബസുകൾ കൂടി ആവശ്യമാണ്. ഇതേ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തുന്നത്.
നവംബർ ഒന്ന് മുതൽ സ്കൂളുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. ആഴ്ചയിൽ മൂന്ന് ദിവസം ഉച്ചവരെയാകും ക്ലാസുകൾ നടക്കുക. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 20 ഓടെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റുകൾ എടുക്കണമെന്നാണ്നിർദ്ദേശം.
Comments