മലപ്പുറം : പോലീസുകാരന്റെ പ്രായപൂർത്തിയാകാത്ത മകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ ഷെരീഫ്, ജാവിദ്, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസമായിരുന്നു സംഭവം. 15 കാരിയായ പെൺകുട്ടിയെയാണ് മാരക ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ചത്. മയക്കുമരുന്ന് തരാമെന്ന് പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയ ശേഷമായിരുന്നു പീഡനം. ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി പ്രതികൾ പരിചയത്തിലായത്.
പരിചയപ്പെട്ടതിന് ശേഷം പെൺകുട്ടിയ്ക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പ്രതികൾ രഹസ്യമായി കൈമാറുകയായിരുന്നു. തുടർന്ന് ലഹരിയ്ക്ക് അടിമയായ പെൺകുട്ടി ഇത് കിട്ടാതെ വന്നതോടെ പ്രതികളെ വിളിക്കാൻ ആരംഭിച്ചു. ഇത്തരത്തിൽ വിളിച്ചപ്പോഴാണ് മയക്കുമരുന്ന് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. തുടർന്ന് ലഹരി വസ്തുക്കൾ നൽകി പീഡിപ്പിക്കുകയായിരുന്നു.
Comments