മണിക്കൂറിൽ 508 കിലോമീറ്റർ; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മണിക്കൂറിൽ 508 കിലോമീറ്റർ; ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 02:53 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ ഏതാണ്? നിങ്ങളൊരു വാഹനപ്രേമി അല്ലെങ്കിൽ ഉത്തരം ലംബോർഗിനി എന്നോ ഫെറാറി എന്നോ ആയിരിക്കാം. വാഹന കമ്പം ഉള്ള കൂട്ടത്തിൽ ആണെങ്കിൽ ബുഗാട്ടി എന്നോ കോണിഗ്‌സെഗ്ഗ് എന്നോ ആയിരിക്കും ഉത്തരം. എന്നാൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ ഇവയൊന്നുമല്ല. അമേരിക്കൻ സൂപ്പർ കാർ നിർമ്മാതാക്കളായ എസ് എസ് സി യുടെ റ്റുവാറ്റാരയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർ. ബുള്ളറ്റ് ട്രെയിനിനേക്കാൾ വേഗത്തിൽ കുതിക്കുന്ന റ്റുവാറ്റാരയുടെ പ്രത്യേകതകൾ നിരവധിയാണ്.

മറ്റുള്ള സൂപ്പർകാർ ബ്രാൻഡുകളെപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനം വിൽക്കുന്നവർ അല്ല എസ് എസ് സി. അമേരിക്ക തന്നെയാണ് പ്രധാന വിപണി. അതുകൊണ്ട് തന്നെയാവും ഈ ഒരു പേര് സുപരിചിതമല്ലാത്തത്. മണിക്കൂറിൽ 508 കിലോമീറ്റർ എന്ന മാന്ത്രിക വേഗം വരെ എസ് എസ് സി റ്റുവാറ്റാര എത്തിപ്പിടിച്ചിട്ടുണ്ട്. ജപ്പാനിൽ ഓടുന്ന ചില ബുള്ളറ്റ് ട്രെയിനുകൾക്കുപോലും ഇതിനേക്കാൾ വേഗത കുറവാണ്.

കോണിഗ്‌സെഗ്ഗിന്റെ അഗെര ആർഎസ് സ്ഥാപിച്ച മണിക്കൂറിൽ 457.94 കിലോമീറ്റർ എന്ന റെക്കോഡ് ആണ് എസ് എസ് സി റ്റുവാറ്റാര തകർത്തത്. ലാസ് വെഗാസ് നെവാഡയിലെ പഹ്റുമ്പ് എന്ന സ്ഥലത്തെ 11.2 കിലോമീറ്റർ നെടുനീളൻ റോഡിലൂടെയാണ് എസ്എസ്സി റ്റുവാറ്റാര തലങ്ങും വിലങ്ങും പാഞ്ഞ് മണിക്കൂറിൽ 508 കിലോമീറ്റർ വേഗ റെക്കോർഡ് സ്ഥാപിച്ചത്. ആദ്യ ശ്രമത്തിൽ മണിക്കൂറിൽ 484.53 കിലോമിറ്ററും രണ്ടാം ശ്രമത്തിൽ മണിക്കൂറിൽ 532.93 കിലോമിറ്റർ വേഗവുമാണ് കൈവരിച്ചത്. ഇതിന്റെ ശരാശരിയാണ് മണിക്കൂറിൽ 508 കിലോമീറ്റർ വേഗം.

എന്നാൽ ഇതെങ്ങനെ ശരിയാകും? ലോകത്തിലെ ഏറ്റവും വേഗതയുള്ള കാർ മണിക്കൂറിൽ 490 കിലോമീറ്റർ പാഞ്ഞ ബുഗാട്ടി ഷിറോൺ അല്ലെ എന്ന് ചിലരിപ്പോൾ ചിന്തിക്കുന്നുണ്ടാവും. ഇത് പക്ഷെ ഇതുവരെ റെക്കോർഡ് ആയി അംഗീകരിച്ചിട്ടില്ല. ഒരേ ട്രാക്കിൽ ഇരു ഭാഗത്തേക്കും ഡ്രൈവ് ചെയ്ത് രണ്ട് പ്രാവശ്യത്തെയും ശരാശരി വേഗമാണ് റെക്കോർഡ് ആയി അംഗീകരിക്കുക. ബുഗാട്ടി ഷിറോൺ മണിക്കൂറിൽ 490 കിലോമീറ്റർ വേഗം ഇത്തരത്തിൽ തെളിയിച്ചിട്ടില്ല. ബുഗാട്ടിയുടെ സ്വന്തം ടെസ്റ്റ് ട്രാക്കിൽ ആയിരുന്നതുകൊണ്ട് ഇത് റെക്കോർഡ് ആയി അംഗീകരിച്ചിട്ടില്ല.

1,350 എച്ച്പി പവർ നിർമ്മിക്കുന്ന 5.9 ലിറ്റർ വി8 എൻജിൻ ആണ് റ്റുവാറ്റാരയുടെ ഹൃദയം. 1,735 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. 12 കോടി ഇന്ത്യൻ രൂപയ്‌ക്ക് തുല്യമായ അമേരിക്കൻ ഡോളർ ചിലവാക്കണം റ്റുവാറ്റാരയെ സ്വന്തമാക്കണമെങ്കിൽ.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies