തിരുവനന്തപുരം: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദ്രോഗ ചികിത്സയ്ക്ക് പേരുകേട്ട തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കൊറോണ രോഗവും ഹൃദ്രോഗികൾ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രൊഫസർ അഭിലാഷും, ജീവിത ശൈലിയും ഹൃദയാരോഗ്യവും എന്ന വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ അരുൺ ഗോപാലകൃഷ്ണനും ബോധവത്ക്കരണ ക്ലാസ്സുകൾ എടുത്തു. വീഡിയോ, പോസ്റ്റർ, ഹൃദയ മോഡൽ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. കാർഡിയാക് റീ സിങ്ക്രോനെസേഷൻ തെറാപ്പി എന്ന വിഷയത്തിൽ ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരുടെ വെബ്ബിനാറും സംഘടിപ്പിച്ചു.
പരിപാടികൾ ഡയറക്ടർ പ്രൊഫസർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. രോഗികൾക്കും ബന്ധുക്കൾക്കും കാർഡിയോളജി പ്രൊഫസർ നാരായണൻ നമ്പൂതിരി ഹൃദയദിന സന്ദേശം കൈമാറി. ശ്രീ ചിത്രയിലെ നഴ്സിംഗ് സർവീസ് ഡിവിഷൻ, കാർഡിയോളജി വിഭാഗം എന്നിവർ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
Comments