പല്ല് പോയതിനെക്കുറിച്ച് സങ്കടപ്പെട്ട് അസം മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുരുന്നുകളെ ഓർമ്മയില്ലേ. സഹോദരങ്ങളായ കുട്ടികളുടെ സങ്കടം വ്യക്തമാക്കിക്കൊണ്ടുള്ള ആ കത്തിനോട് പ്രതികരിച്ചിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ആറ് വയസ്സുകാരി റയീസ റോസ അഹമ്മദും സഹോദരനും അഞ്ച് വയസ്സുകാരനുമായ ആര്യൻ അഹമ്മദുമാണ് തങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്. മുഖ്യമന്ത്രി കുട്ടികൾക്കെഴുതിയ മറുപടി ട്വീറ്റ് ഇപ്പോൾ വൈറലാണ്.
പറിഞ്ഞ് പോയ പല്ലിന് പകരം പുതിയ പല്ല് വരുന്നില്ലെന്നും, ഭക്ഷണം കഴിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും കത്തിൽ പറയുന്നു. സഹോദരങ്ങളെ ഗുവാഹത്തിയിലെ ഏറ്റവും മികച്ച ദന്ത ഡോക്ടറെ കാണിക്കാമെന്നും പരിശോധനക്കുള്ള സൗകര്യം ഏർപ്പെടുത്താമെന്നും മുഖ്യമന്ത്രിയുടെ മറുപടി ട്വീറ്റിൽ പറയുന്നു. ‘ നിങ്ങൾക്കായി ഗുവാഹത്തിയിലെ ഏറ്റവും മികച്ച ദന്ത ഡോക്ടറെ ഏർപ്പെടുത്തുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. അതിന് ശേഷം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കാം’ അദ്ദേഹം കുറിച്ചു. കുട്ടികൾ മുഖ്യമന്ത്രിക്കയച്ച കത്തും ഇതോടൊപ്പം പങ്കു വച്ചിട്ടുണ്ട്.
I’ll be happy to arrange a good dentist in Guwahati for you so that we can enjoy your favourite food together. https://t.co/feeSJFsBg7
— Himanta Biswa Sarma (@himantabiswa) September 29, 2021
Comments