പിറകെ 'ഒന്നു' നടക്കുമ്പോഴേക്കും 'സ്റ്റോക്കിംഗ്' ആകില്ല: ബോംബെ ഹൈക്കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിറകെ ‘ഒന്നു’ നടക്കുമ്പോഴേക്കും ‘സ്റ്റോക്കിംഗ്’ ആകില്ല: ബോംബെ ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 08:45 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

പെൺകുട്ടിയുടെ പിറകെ ഒറ്റത്തവണ നടക്കുമ്പോഴേക്കും അതിനെ സ്റ്റോക്കിം​ഗ് എന്ന് പറയാൻ കഴിയില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് നിരീക്ഷണം. ഐപിസി സെക്ഷൻ 354 (ഡി) പ്രകാരം സ്റ്റോക്കിം​ഗ് (പിന്തുടരൽ) ആയി കുറ്റകൃത്യത്തെ പരി​ഗണിക്കണമെങ്കിൽ പിന്തുടരൽ സ്ഥിരമായോ ആവർത്തിച്ചോ സംഭവിക്കുന്നതാകണമെന്ന് കോടതി നിരീക്ഷിച്ചു. 14-കാരിക്കെതിരായ ലൈം​ഗികാതിക്രമ കേസിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ജി.എ സനപിന്റേതായിരുന്നു നിരീക്ഷണം.

19 വയസുള്ള രണ്ട് യുവാക്കളാണ് കേസിലെ പ്രതികൾ. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിനാൽ ഐപിസി പ്രകാരമായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഒരേയൊരിക്കൽ മാത്രമാണ് പ്രതിയായ യുവാവ് പെൺകുട്ടിയെ പിന്തുടർന്നത്, അതിനാൽ ഈ സംഭവം ഐപിസി പ്രകാരം സ്റ്റോക്കിം​ഗിന് കീഴിൽ വരികയില്ല. ഇത്തരം കുറ്റകൃത്യങ്ങൾ സ്ഥാപിക്കണമെങ്കിൽ തുടർച്ചയായ/സ്ഥിരമായ പ്രവൃത്തികളുടെ തെളിവ് ആവശ്യമാണെന്ന് ജസ്റ്റിസ് സനപ് പറഞ്ഞു.

2020ൽ നടന്ന സംഭവമിങ്ങനെ.. 

14-കാരിയുടെ പിറകെ 19കാരൻ നടക്കുകയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇത് നിരസിച്ച പെൺകുട്ടി വിവരം വീട്ടിലറിയിച്ചതോടെ സം​ഗതി വഷളായി. യുവാവിന്റെ കുടുംബത്തോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവരം പറഞ്ഞു. ഇത് നിരവധി പ്രശ്നങ്ങളിലേക്ക് വഴിവച്ചു. ഇതോടെ പെൺകുട്ടിയെ പ്രതി നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയെ കയറിപ്പിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതിന് വീടിന്റെ പുറത്തുനിന്ന് സഹായം ചെയ്ത സുഹൃത്താണ് കേസിലെ രണ്ടാം പ്രതി. ഇരുവർക്കുമെതിരെ ഐപിസിയുടെ വിവിധ വകുപ്പുകളും പോക്സോയും ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയും ചെയ്തു.

പോക്സോയിലെ പ്രസക്തമായ വകുപ്പുകൾ, ലൈം​ഗികാതിക്രമം, സ്റ്റോക്കിം​ഗ്, വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇതിലെ ‘സ്റ്റോക്കിം​ഗ്’ എന്ന കുറ്റം പ്രതികൾക്കെതിരെ ചുമത്താൻ സാധിക്കില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നത്.

 

Tags: Bombay High CourtStalking
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies