ന്യൂഡൽഹി: അടുത്തമാസം രാജ്യത്ത് 27 മുതൽ 28 കോടി വരെ ഡോസ് കൊറോണ വാക്സിനുകൾ വിതരണം ചെയ്യും. സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ തുടങ്ങിയ വാക്സിനുകളാണ് വിതരണം ചെയ്യുക.ബയോളജിക്കൽ ഇ,സെഡസ് കാഡില തുടങ്ങിയ വാക്സിനുകളുടെ വിതരണം ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
മുതിർന്നയാളുകളിൽ ഭൂരിഭാഗം പേർക്കും ഉടൻ സമ്പൂർണ വാക്സിൻ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വിതരണം ചെയ്യുന്ന വാക്സിന്റെ അളവ് വർദ്ധിപ്പിച്ചത്.
സർക്കാർ വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ 69 ശതമാനം ആളുകളും ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 883,470,578 കോടി വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ വിതരണം ചെയ്തത്.
Comments