കൊല്ലം : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യർത്ഥികളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പാരിപ്പള്ളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടിൽ സുജിത്ത് (31), ചരുവിള വീട്ടിൽ അനിൽ (34) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വനിതാ ഹോസ്റ്റലിന്റെ ഹാളിൽ അതിക്രമിച്ച കയറിയ പ്രതികൾ വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. വിദ്യാർത്ഥിനികളുടെ ഒച്ച കേട്ട് സമീപത്തെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ എത്തി. എന്നാൽ പ്രതികൾ ഇവരെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
തുടർന്ന് പോലീസിനെ വിവരമറിയിച്ചതോടെ ഉദ്യോഗസ്ഥർ എത്തി പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments