ന്യൂഡൽഹി: കൊളംബിയൻ ഉപരാഷ്ട്രപതിയും വിദേശകാര്യ മന്ത്രിയുമായ മാർത്ത ലൂസിയ റാമിറസ് ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ലൂസിയ റാമിറസ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.
ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലും, വാക്സിൻ നിർമ്മാണത്തിലും, ബയോടെക്നോളജി വിഭാഗത്തിലും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വ്യവസായ മേഖലയ്ക്ക് ആവശ്യമായ പിന്തുണ നൽകണമെന്നും ലൂസിയ റാമിറസ് ആവശ്യപ്പെട്ടു.
കൊറോണ വാക്സിൻ നിർമ്മാണം കൊളംബിയയിൽ ആരംഭിക്കുന്നത് സംബന്ധിച്ച സുപ്രധാന വിഷങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൊളംബിയയിൽ വാക്സിൻ നിർമ്മിക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ലൂസിയ അറിയിച്ചു.
ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായും കൊളംബിയൻ ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തതായി മീനാക്ഷി ലേഖി ട്വിറ്ററിൽ കുറിച്ചു.
ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ബഹിരാകാശ മേഖലയിലെ സഹകരണത്തിനെ കുറിച്ചുള്ള ധാരണാപത്രം ഒപ്പിട്ടതായും ലേഖി ട്വീറ്റിൽ വ്യക്തമാക്കി.
Comments