ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പ് ; ഈ വില കൊടുത്താൽ ഒരു ബുള്ളറ്റ് വാങ്ങാം...വീഡിയോ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ സോപ്പ് ; ഈ വില കൊടുത്താൽ ഒരു ബുള്ളറ്റ് വാങ്ങാം…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2021, 01:31 pm IST
FacebookTwitterWhatsAppTelegram

ലെബനോൻ: 2 ലക്ഷം വിലയുള്ള സോപ്പോ ? സോപ്പിന്റെ വില കേട്ട് ഞെട്ടേണ്ട . ഇത് യാഥാർത്ഥ്യമാണ്. ലെബനോനിലെ അസ്മാൾ കുടുംബത്തിന്റെ ഉടമസ്ഥതയിൽ നിർമ്മിക്കുന്ന ഖാൻ അൽ സാബോൻ എന്ന സോപ്പിനാണ് ഈ പൊന്നും വില. അമൂല്യമായ ചേരുകൾ ചേർത്താണ് ഇവയുടെ നിർമ്മാണം. ഇതിന്റെ നിർമ്മാണത്തിന് ആറുമാസത്തെ അദ്ധ്വാനമുണ്ട്.

ഇത്തരം പ്രീമിയം സോപ്പുകൾ 15-ാം നൂറ്റാണ്ട് മുതൽ തങ്ങളുടെ കുടുംബം നിർമ്മിക്കുന്നുണ്ടെന്നാണ് ഇവരുടെ അവകാശ വാദം. യന്ത്രങ്ങൾ ഉപയോഗിക്കാതെ പൂർണ്ണമായും കൈ കൊണ്ടാണ് ഇവയുടെ നിർമ്മാണം. ലക്ഷ്വറി സോപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും ഉൽപാദിപ്പിക്കുന്നതിൽ പ്രശസ്തരാണ് നിർമ്മാതാക്കളായ ബാദർ ഹസൻ ആന്റ് സൺസ്. പ്രകൃതിദത്തമായ സുഗന്ധവസ്തുക്കളും, വിലയേറിയ എണ്ണകളും ഉപയോഗിച്ചാണ് നിർമ്മാണം. യുഎഇയിലെ എക്‌സ്‌ക്ലുസീവ് ഷോപ്പുകളിൽ മാത്രമാണ് വിൽക്കുന്നത്. യുഎഇയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഉപയോക്താക്കൾ.

2013 – ലാണ് ഖാൻ അൽ സബോൻ എന്ന സോപ്പ് ആദ്യമായി നിർമ്മിക്കുന്നത്. ഖത്തറിലെ പ്രഥമ വനിതയ്‌ക്ക് സമ്മാനിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സ്വർണ്ണവും ഡയമണ്ടിന്റെ പൊടിയും സോപ്പിൽ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. കാഴ്ചയിൽ വിലയേറിയ ഒരു ചീസ് കഷണം പോലെയാണ് സോപ്പ് ഇരിക്കുന്നത്. 24 കാരറ്റിലുള്ള 17ഗ്രാം ശുദ്ധമായ സ്വർണ്ണം, മൂന്ന് ഗ്രാം ഡയമണ്ട് പൗഡർ, ശുദ്ധമായ എണ്ണകളുടെ കൂട്ട്, തേൻ, ഈന്തപ്പഴം, ഊദ് എന്നിവ ഇതിൽ ഉപയോഗിക്കുന്നു.

സോപ്പ് സ്വീകരിക്കുന്ന ആളുടെ പേരും 24 കാരറ്റ് സ്വർണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. 2015 ൽ ബിബിസിയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഈ സോപ്പിനെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.

Tags: UAE
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies