സാമുദായിക ഐക്യം തകർക്കാൻ ശബരിമലയുടേതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരം പ്രചരിപ്പിച്ചു; 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സാമുദായിക ഐക്യം തകർക്കാൻ ശബരിമലയുടേതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരം പ്രചരിപ്പിച്ചു; 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദു പരിഷത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2021, 06:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ശബരിമലയുമായി ബന്ധപ്പെട്ടതെന്ന പേരിൽ വ്യാജ ചെമ്പോല തിട്ടൂരത്തിന്റെ വാർത്ത നൽകിയ 24 ന്യൂസ് ചാനലിനെതിരെ പരാതി നൽകി വിശ്വഹിന്ദുപരിഷത്. വ്യാജ വാർത്ത നൽകി ഹിന്ദുക്കൾക്കിടയിലെ ഐക്യം തകർക്കാൻ ശ്രമിച്ചെന്ന പരാതിയുമായി വിശ്വഹിന്ദുപരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരനാണ് ചെങ്ങന്നൂർ പോലീസിനെ സമീപിച്ചത്. 24 ന്യൂസ് എഡിറ്റർ, കൊച്ചി റിപ്പോർട്ടർ സഹിൻ ആന്റണി, വ്യാജപുരാവസ്തുക്കൾ വിറ്റ് ആളുകളെ കബളിപ്പിച്ച മോൻസൺ മാവുങ്കൽ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

ശബരിമല ആചാരങ്ങളുടേതെന്ന പേരിൽ വ്യാജ ചെമ്പോലകാട്ടി വിശ്വാസം തകർക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് വിശ്വഹിന്ദു പരിഷതിന്റെ പരാതിയിൽ പറയുന്നു. പന്തളം മഹാരാജാവ് രാജമുദ്രയോട് കൂടി 353 വർഷങ്ങൾക്ക് മുൻപ് പ്രാചീന മലയാള ലിപിയിൽ എഴുതിയ ചെമ്പോലയെന്ന പേരിൽ ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾ വ്യാജ രേഖ ചമച്ചു. 2018 ൽ ആചാര സംരക്ഷണത്തിന്റെ ഭാഗമായി ഹൈന്ദവ സമൂഹം ഒന്നിച്ചപ്പോൾ അത് തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ ചമച്ചത്. ഇതിനായി 24 ന്യൂസ് ചാനൽ റിപ്പോർട്ടർ സഹിൻ ആന്റണി, മോൻസൺ മാവുങ്കൽ എന്നവർ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സാമൂദായിക ഐക്യം തകർക്കുന്നതിനാണ് 24 ന്യൂസ് ചാനൽ വാർത്ത നൽകിയത്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 468 മുതൽ 474 വരെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Tags: SABARIMALAPoliceVHPcomplaint24 news
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies