ഡെറാഡൂൺ: പ്രാർത്ഥനയ്ക്കെന്ന പേരിൽ ആളുകളെ എത്തിച്ച് വ്യാപകമായി മതപരിവർത്തനം നടത്തുന്ന കേന്ദ്രം ആളുകൾ അടിച്ചു തകർത്തു. റൂർക്കിയിലെ സൊലാനിപുരം കോളനിയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഒരു സംഘം ആളുകൾ സംഘടിച്ചെത്തി ക്രിസ്ത്യൻ പ്രാർത്ഥനാലയം അടിച്ചു തകർത്തത്. സ്ത്രീകൾ അടക്കമുളളവർ സംഘത്തിലുണ്ടായിരുന്നു. പ്രാർത്ഥനാലയത്തിനുളളിൽ പ്രവേശിച്ച ഇവർ നടത്തിപ്പുകാർക്കെതിരെ മുദ്രാവാക്യം വിളിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെയും പേര് പറഞ്ഞാണ് ഇവർ മതപരിവർത്തനം നടത്തുന്നത്. ഹിന്ദു വിഭാഗങ്ങളാണ് ഇതിന് ഇരയാകുന്നതിൽ അധികവും. നേരത്തെ മുതൽ ഈ കേന്ദ്രത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നതായി പോലീസും വ്യക്തമാക്കി. ഇൻസ്പെക്ടർ റാങ്കിലുളള പോലീസ് ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കുമെന്നും റൂർക്കി സർക്കിൾ ഓഫീസർ വിവേക് കുമാർ പറഞ്ഞു.
എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ആരാധന മാത്രമാണ് നടത്തുന്നതെന്നുമാണ് പ്രാർത്ഥനാലയം നടത്തുന്നവരുടെ വാദം. പോലീസിൽ ഇവരും പരാതി നൽകിയിട്ടുണ്ട്.
Comments