ആര്യനുൾപ്പെടെ എട്ട് പേരെ കോടതിയിൽ ഹാജരാക്കി;9 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എൻസിബി; ആര്യനെതിരെ കൂടുതൾ തെളിവുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യനുൾപ്പെടെ എട്ട് പേരെ കോടതിയിൽ ഹാജരാക്കി;9 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എൻസിബി; ആര്യനെതിരെ കൂടുതൾ തെളിവുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 04:44 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ലഹരി പാർട്ടിക്കിടെ എൻസിബി പിടികൂടിയ എട്ട് പ്രതികളെ മുംബൈ സിറ്റി കോടതിയിൽ ഹാജരാക്കി. ഇവരെ ഒമ്പത് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബി ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് കോടതിയോട് ആവശ്യപ്പെട്ടു. ആര്യൻ ഖാൻ, അർബാസ് സേത്ത് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരെയാണ് പ്രധാന വകുപ്പുകൾ എൻസിബി ചുമത്തിയിട്ടുള്ളത്. മൂവരെയും കസ്റ്റഡിയിൽ വേണമെന്നാണ് എൻസിബിയുടെ ആവശ്യം.

എന്നാൽ ആര്യൻ ഖാൻ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്ന് ആര്യന് വേണ്ടി ഹാജരായ അഭിഭാഷകൻ സതീഷ് മനേഷിന്ദേ കോടതിയിൽ വ്യക്തമാക്കി. റെയ്ഡിനിടെ ആര്യനിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്നവരുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നതിന് ആര്യനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നും സതീഷ് മനേഷിന്ദേ വാദിച്ചു.

സംഗീത പാർട്ടിക്ക് ക്ഷണം ലഭിച്ചതിനെ തുടർന്നാണ് ആര്യൻ എത്തിയത്. ബോർഡിങ് പാസോ വ്യക്തിഗത സീറ്റുകളോ കാബിനോ ഒന്നും തന്നെ ആര്യനുണ്ടായിരുന്നില്ല. ആര്യന്റെ കയ്യിൽ നിന്നും ലഹിരി വസ്തുക്കളും കണ്ടെടുത്തില്ല. വാട്ട്‌സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ആര്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സതീഷ് മനേഷിന്ദേ വ്യക്തമാക്കി.

എന്നാൽ ആര്യൻ ഖാനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് എൻസിബി അറിയിച്ചത്. ലഹരി വസ്തുക്കളെ സംബന്ധിക്കുന്ന ആര്യന്റെ വാട്ട്‌സാപ്പ് ചാറ്റുകൾ ലഭിച്ചിട്ടുണ്ട്. ലഹരി വസ്തുക്കൾ കൈവശം വെയ്‌ക്കുക, വിപണനം ചെയ്യുക, നിർമ്മിക്കുക തുടങ്ങിയവ ഉൾപ്പെടുന്ന എൻ.ഡി.പി.എസ് ആക്ടിന്റെ സെക്ഷൻ 8-സി പ്രകാരമാണ് ആര്യനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. കേസിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ മറ്റ് അഞ്ച് പേരെ വൈദ്യപരിശോധനകൾക്ക് ശേഷം നാളെ കോടതിയിൽ ഹാജരാക്കും.

Tags: aryan khan arrestaryan khan before courtncb arrest aryanaryan khan ncb custody
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies