ഇന്ത്യയുടെ അഭിമാനമായ ഇരട്ടപെൺകുട്ടികൾ; 'എവറസ്റ്റ് ട്വിൻസ്'; ഇത്തവണ കീഴടക്കിയത് സ്വിസ് പർവതങ്ങൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ അഭിമാനമായ ഇരട്ടപെൺകുട്ടികൾ; ‘എവറസ്റ്റ് ട്വിൻസ്’; ഇത്തവണ കീഴടക്കിയത് സ്വിസ് പർവതങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2021, 09:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: പർവതാരോഹണത്തിൽ പേരുകേട്ട ഇരട്ടകൾ.. എവറസ്റ്റ് ട്വിൻസ് എന്ന് അപരനാമം.. ടാഷി മാലികും നുങ്ഷി മാലികും.. ഇന്ത്യയുടെ അഭിമാനമായ ഇരട്ടപെൺകുട്ടികൾ വീണ്ടും രാജ്യത്തിന്റെ യശസുയർത്തിയിരിക്കുകയാണ്.. സ്വിറ്റ്‌സർലാൻഡിലെ പർവതനിരകൾ കീഴടക്കിയാണ് ഇത്തവണ ടാഷിയും നുങ്ഷിയും വാർത്തകളിൽ ഇടം നേടുന്നത്. സ്വിറ്റ്‌സർലാൻഡിൽ നടക്കുന്ന 100% വിമൻ പീക്ക് ചലഞ്ചിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുവരും 13,000 അടി ഉയരം താണ്ടി ബ്രെയ്‌തോൺ, അല്ലാലിൻഹോൺ പർവതങ്ങൾ കീഴടക്കി. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ചലഞ്ചിലാണ് ഇരുവരും പങ്കെടുത്തത്.

സ്ത്രീകൾക്കായി സ്വിറ്റ്‌സർലാൻഡ് സംഘടിപ്പിച്ച ചലഞ്ചിന്റെ ഭാഗമാകാൻ തങ്ങളെ ക്ഷണിച്ചതിൽ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് പർവതാരോഹണത്തിന് ശേഷം നുങ്ഷി പ്രതികരിച്ചത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സ്വിറ്റ്‌സർലാൻഡ് മലനിരകൾ എന്നും തങ്ങളുടെ സ്വപ്‌നമായിരുന്നു. കുട്ടിക്കാലം മുതലേ ഒരുപാട് കേട്ടിട്ടുണ്ട്. ഒടുവിൽ ഇരുപർവതങ്ങളുടെയും കൊടുമുടിയിലെത്തി.. രണ്ട് പർവതങ്ങളും ഒട്ടും നിരാശപ്പെടുത്തിയില്ലെന്നും നുങ്ഷി പറഞ്ഞു. അല്ലാലിൻഹോൺ പർവതത്തിന് മുകളിൽ വളരെ പ്രയാസം നൽകിയ കാലാവസ്ഥയായിരുന്നു. താപനില -5ന് താഴെ വരെയെത്തി. ബ്രെയ്‌തോണിനേക്കാൾ കടുപ്പമായിരുന്നുവെന്നും നുങ്ഷി കൂട്ടിച്ചേർത്തു.

ഹിമാലയൻ മലനിരകളിൽ നിന്നും നേരിട്ട അനുഭവങ്ങളേക്കാൾ ഏറെ വ്യത്യസ്തമായിരുന്നു സ്വിസ്-പർവതങ്ങളിലുണ്ടായതെന്നാണ് ടാഷി അഭിപ്രായപ്പെട്ടത്. പർവതത്തിന് മുകളിൽ നിന്നുള്ള കാഴ്ച തങ്ങളുടെ ശ്വാസത്തെ പോലും പിടിച്ചുനിർത്തുന്നതായിരുന്നു. ബ്രെയ്‌തോണിലേക്കുള്ള പർവതാരോഹണമായിരുന്നു താരതമ്യേന എളുപ്പം. കൂടുതൽ സ്ത്രീകളെ ഈ ദൗത്യത്തിനായി പ്രചോദിപ്പിക്കുമെന്നും പർവതാരോഹണത്തിലേക്ക് ഇനിയും കൂടുതൽ വനിതകൾ കടന്നുവരണമെന്നും ടാഷി പറഞ്ഞു. 400ലധികം സ്ത്രീകളാണ് സ്വിറ്റ്‌സർലാൻഡ് സംഘടിപ്പിച്ച പർവതാരോഹണ പരിപാടിയിൽ പങ്കെടുത്തത്. 4,000 മീറ്ററിൽ കൂടുതൽ പർവതാരോഹണം നടത്താത്ത സ്ത്രീകൾ പോലും ചലഞ്ചിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചിരുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ ഇരട്ട പർവതാരോഹകർ നിരവധി വനിതകൾക്ക് പ്രചോദനമാണ്. വീട്ടുവാതിൽക്കൽ നിന്നും പുറത്തുവന്ന് വലിയ ഉയരങ്ങൾ കീഴടക്കാൻ ഒരുപാട് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകും. ലോകത്തിലായാലും ജീവിതത്തിലായാലും സ്ത്രീകൾക്ക് കീഴടക്കാൻ കഴിയാത്ത ഒരു പർവതവും നിലനിൽക്കുന്നില്ലെന്നും സ്വിറ്റ്‌സർലാൻഡ് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റിതു ശർമ വ്യക്തമാക്കി.

Tags: everest twins
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies