ചെന്നൈ: ജൃൂസ് എന്ന് കരുതി മുത്തച്ഛൻ സൂക്ഷിച്ചുവച്ച മദ്യം കുടിച്ച അഞ്ചു വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ അണ്ണനഗർ കന്നികോവിൽ സ്ട്രീറ്റിലാണ് സംഭവം. രുകേഷ് എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. കുട്ടിയുടെ അവസ്ഥ കണ്ട മുത്തച്ഛനും മരിച്ചു.
രുകേഷിന്റെ മുത്തച്ഛൻ ചിന്നസ്വാമി കുടിച്ച മദ്യത്തിന്റെ ബാക്കിയാണ് ജൃൂസാണെന്ന് കരുതി കുട്ടി കുടിച്ചത്. കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛൻ ചിന്നസ്വാമി ബോധരഹിതനായി.
ഉടൻ തന്നെ വീട്ടുകാർ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ചിന്നസ്വാമി മരിച്ചിരുന്നു. കുട്ടിയെ പീന്നിട് അടുത്തുളള സിഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി പോലീസ് വ്യക്തമാക്കി. തിരുവാലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Comments