ലകനൗ: ഇന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി വേറിട്ട വഴികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതികളിൽ ഉൾപ്പടെ നരേന്ദ്ര മോദി സർക്കാർ സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നു. വികസനപ്രവർത്തനങ്ങളെ എങ്ങനെ സ്ത്രീശാക്തികരണത്തിന്റെ ഭാഗമാക്കാം എന്നതിന് മികച്ച ഉദാഹരണമാണ് പ്രധാനന്ത്രി ആവാസ് യോജന.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകളിൽ 80 ശതമാനത്തിന്റേയും ഉടമസ്ഥാവകാശം സ്ത്രീകൾക്കാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഉത്തർ പ്രദേശിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഉത്തർപ്രദേശിൽ ഭവന കാര്യ മന്ത്രാലയത്തിന്റെ കീഴിൽ 75 ജില്ലകളിലായി 75,000 വീടുകളാണ് നിർമ്മിച്ചത്.















