ലഖിംപൂർ ഖേരി ആക്രമണം: യുപി പോലീസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി, കേന്ദ്രമന്ത്രി അജയ് മിശ്ര ഡൽഹിയിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഖിംപൂർ ഖേരി ആക്രമണം: യുപി പോലീസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി, കേന്ദ്രമന്ത്രി അജയ് മിശ്ര ഡൽഹിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 10:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ഡൽഹിയിലെത്തി. ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. കേന്ദ്രമന്ത്രിമാരുമായി ഇദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് സൂചന. ലഖിംപൂർ ഖേരി ആക്രമണത്തിൽ പങ്കില്ലെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നും അജയ് മിശ്ര അറിയിച്ചു. മന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ പങ്ക് വ്യക്തമാക്കി യുപി പോലീസ് എഫ്‌ഐആർ പുറത്തുവിട്ടതിന് പിന്നാലെയാണ് അജയ് കുമാർ ഡൽഹിയിലെത്തിയത്.

തെരഞ്ഞെടുപ്പിന് മുൻപ് ഇത്തരം സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ബിജെപി അജയ് മിശ്രയോട് പറഞ്ഞു. ആക്രമണത്തിന്റെ റിപ്പോർട്ട് ഉത്തർപ്രദേശ് പോലീസ് കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ട്. ആശിഷ് മിശ്രയും സംഘവും കർഷകർക്ക് നേരെ വെടിയുതിർത്തുവെന്ന് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. കരിമ്പിൻ കാട്ടിൽ ഒളിച്ച ആശിഷിനെ കർഷകർ കാട്ടിക്കൊടുത്തിരുന്നു.

നേരത്തെ ലഖിംപൂർ ഖേരിയിലെ പ്രതിഷേധ സ്ഥലത്ത് തന്റെ മകന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു എന്നതിന് ഒരു തെളിവ് ലഭിച്ചാൽ കേന്ദ്രമന്ത്രി സ്ഥാനം രാജിവെയ്‌ക്കുമെന്ന് അജയ് മിശ്ര പറഞ്ഞിരുന്നു. ആക്രമണത്തെ തുടർന്ന് യുപി പോലീസ് ആശിഷ് ഉൾപ്പെടെ 14 പേർക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് പ്രതികരണവുമായി കേന്ദ്രമന്ത്രി എത്തിയത്.

സംഭവം നടക്കുന്ന സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്ര പറഞ്ഞത്. ബാൻബിർപുർ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര വ്യക്തമാക്കിയത്. ആക്രമണത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധ ശക്തികളാണെന്ന് നേരത്തെ അജയ് കുമാർ വ്യക്തമാക്കിയിരുന്നു.

Tags: Lakhimpur Kheri violence
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies