പേസ്‌മേക്കർ ഘടിപ്പിച്ച ഹൃദയം; മുഖത്ത് പൊള്ളലേറ്റ പാടുകൾ; അമേരിക്കയിലെ സുന്ദരിയായി ശ്രീസായ്‌നി എന്ന ഇന്ത്യൻ വംശജ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പേസ്‌മേക്കർ ഘടിപ്പിച്ച ഹൃദയം; മുഖത്ത് പൊള്ളലേറ്റ പാടുകൾ; അമേരിക്കയിലെ സുന്ദരിയായി ശ്രീസായ്‌നി എന്ന ഇന്ത്യൻ വംശജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 01:36 pm IST
FacebookTwitterWhatsAppTelegram

പേസ്മേക്കർ ഘടിപ്പിച്ച ഹൃദയവും വാഹനാപകടം മൂലമുണ്ടായ ഗുരുതര പരിക്കും അതിജീവിച്ച് അമേരിക്കയുടെ മുഖശ്രീയായി ഇന്ത്യൻ വംശജ ശ്രീ സായ്‌നി. ശാരീരിക അവശതകളെ മനക്കരുത്തുകൊണ്ടു നേരിട്ട് 2021 മിസ് വേൾഡ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ട 25 കാരിയെകുറിച്ചുള്ള വാർത്തകൾ പ്രാദേശിക മാദ്ധ്യമങ്ങളിലും സോഷ്യൻ മീഡിയകളിലും നിറയുകയാണ്. പ്രതിസന്ധികളേയും ബുദ്ധിമുട്ടുകളേയും അതിജീവനത്തിനുള്ള കരുത്താക്കി മാറ്റിയ ഒരു പെൺകുട്ടിയായാണ് ശ്രീസായ്‌നിയെ അമേരിക്കൻ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.

കല്ലും മുള്ളും നിറഞ്ഞതാണ് ജീവിത വിജത്തിലേക്കുള്ള ചവിട്ടുപടികളെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ പഠിച്ച പെൺകുട്ടിയാണ് ശ്രീസായ്‌നി. അവളുടെ ഹൃദയ താളം പോലും 12 -ാം വയസ്സുമുതൽ യന്ത്ര സഹാത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്ന നിസ്സഹായാവസ്ഥ. ഗുരുതരമായ ഹൃദയ പ്രശ്നങ്ങളെ തുടർന്നാണ് സായ്നിയുടെ ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിക്കുന്നത്.

പേസ്‌മേക്കറിന്റെ സഹായമില്ലാതെ ഒരുനിമിഷം പോലും സായിനിക്ക് ജീവിക്കാനാവില്ല. വർഷങ്ങൾക്ക് മുൻപുണ്ടായ വാഹനാപകടത്തിൽ മുഖത്ത് പൊള്ളലേറ്റ സായ്നി ഏറെ നാൾ ചികിത്സയിലായിരുന്നു. വെല്ലുവിളികളെ നിശ്ചയദ്ധാർഢ്യം കൊണ്ട് നേരിട്ടാണ് ശ്രീസായ്‌നി ലോക സൗന്ദര്യ മത്സരത്തിൽ അമേരിക്കയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടിയെടുത്തത്.

മിസ് വേൾഡ് അമേരിക്ക പട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്തോ-അമേരിക്കൻ വംശജയാണ് ഇവർ. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് യുഎസിലേയ്‌ക്ക് കുടിയേറിയതാണ് സായ്‌നിയുടെ മാതാപിതാക്കൾ. ലോസ് ഏഞ്ചൽസിൽ നടന്ന ചടങ്ങിലാണ് അമേരിക്കയുടെ വിശ്വ സുന്ദരിപ്പട്ടം നേടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ ഏഷ്യൻ വംശജയും സായ്നിയാണ്.

ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ലെന്നാണ് നേട്ടം സ്വന്തമാക്കിയ ശേഷമുള്ള സായ്നിയുടെ ആദ്യ പ്രതികരണം. വിജയം മാതാപിതാക്കൾക്ക് സമർപ്പിക്കുന്നുവെന്നും, അമ്മയുടെ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും സായ്നി പറഞ്ഞു. കിരീടനേട്ടത്തിന് പുറമെ അമേരിക്കയുടെ ബ്യൂട്ടി വിത്ത് എ പർപ്പസ് അംബാസിഡർ ആയും ഇവർ തിരഞ്ഞെടുക്കപ്പെട്ടു.

സാമൂഹ്യ സേവന രംഗത്തും വളരെ സജീവമാണ് സായ്‌നി. ഡിസംബറിൽ പ്യൂർട്ടോറിക്ക ആഥിത്യം വഹിക്കുന്ന ലോക സൗന്ദര്യ മത്സരത്തനുളള തയ്യാറെടുപ്പിലാണ് ഇന്ത്യൻ വംശജ ഇപ്പോൾ. നിശ്ചയദാർഢ്യത്തോടൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനം കൂടി ലഭിക്കുന്നതോടെ കൂടുതൽ ഉയരങ്ങൾ കീഴടക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീസായ്‌നി.

Tags: punjab-ludhiyanaMiss Universe
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies