ആഡംബര കപ്പലിലെ ലഹരി വേട്ട; ഇനിയും ആരെല്ലാം കുടുങ്ങും? ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ കേസ് വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്ക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഡംബര കപ്പലിലെ ലഹരി വേട്ട; ഇനിയും ആരെല്ലാം കുടുങ്ങും? ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ കേസ് വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2021, 03:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഹരി വസ്തുക്കളുമായി ആഡംബര കപ്പൽ മുംബൈ തീരത്ത് നിന്നും പിടികൂടിയ കേസ് ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്‌ക്ക്. ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ഉൾപ്പെടെ പതിനാറ് പേരെയാണ് എൻസിബി ഇതിനോടകം അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതികളായ അബ്ദുൾ ഖാദർ, ശ്രേയസ് നായർ, മനീഷ് രാജഗരിയ, അവിൻ സാഹു എന്നിവരെ അഡീഷ്ണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ആർഎം നേർലിക്കർ ഒക്ടോബർ 11 വരെ റിമാൻഡ് ചെയ്തു. കൂടാതെ വിശദമായ അന്വേഷണത്തിനായി ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടു.

കോടതിയിൽ വാദിച്ച സ്‌പേഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അദ്വൈത് സേത്‌നയാണ് കേസ് ഓരോ ഘട്ടത്തിലും വഴിത്തിരിവിൽ നിന്നും വഴിത്തിരിവിലേയ്‌ക്ക് മാറുന്നു എന്ന് അഭിപ്രായപ്പെട്ടത്. ഇത് ഷെർലക് ഹോംസിന്റെയും അഗത ക്രിസ്റ്റിയുടെയും നോവൽ പോലെ സങ്കീർണതകൾ നിറഞ്ഞതാണെന്നാണ് സേത്‌ന പറഞ്ഞത്. കേസിന്റെ സങ്കീർണതകൾ കണക്കിലെടുത്താണ് ആർഎം നേർലിക്കർ ഒക്ടോബർ 11 വരെ പ്രതികളെ എൻസിബി കസ്റ്റഡിയിൽ വിട്ടത്.

എൻസിബിയുടെ റിമാൻഡിൽ ഉള്ള പ്രതികളുടെ ചോദ്യം ചെയ്യൽ രഹസ്യമായിരിക്കണമെന്ന് സേത്‌ന കോടതിയോട് അപേക്ഷിച്ചു. എന്നാൽ കേസ് വൻ ജനശ്രദ്ധ നേടിയ സാഹചര്യത്തിൽ ഇത് നടപ്പിലാക്കുക കഠിനമാണ്. അതീവ രഹസ്യമായി സംഘടിപ്പിച്ച റെയ്ഡ് എങ്ങനെയാണ് പരസ്യമായതെന്ന് സംബന്ധിച്ച വിശദാംശങ്ങൾ തിരയുകയാണ് എൻസിബി. പ്രതികളുടെ വെളിപ്പെടുത്തലുകൾ പരസ്യമാകുന്നത് തടയാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്ന് എൻസിബി കോടതിയോട് അപേക്ഷിച്ചു. എന്നാൽ മാദ്ധ്യമങ്ങൾ കേസ് ഏറ്റെടുത്തതോടെ ഇത് സംബന്ധിച്ച ഉത്തരവ് നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.

Tags: Shahrukh Khanaaryan khanncb raid mumbailuxuary cruise raid
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies