പഴയ വാഹനങ്ങൾ പൊളിക്കു, പുതിയ വാഹങ്ങൾക്ക് 25 ശതമാനം നികുതി ഇളവ് നേടു; ഉത്തരവുമായി കേന്ദ്ര സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴയ വാഹനങ്ങൾ പൊളിക്കു, പുതിയ വാഹങ്ങൾക്ക് 25 ശതമാനം നികുതി ഇളവ് നേടു; ഉത്തരവുമായി കേന്ദ്ര സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 09:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പഴയ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ 25 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പഴയ വാഹനം പൊളിച്ചതിന്റെ കൃത്യമായ സർട്ടിഫിക്കേറ്റുകൾ ഹാജരാക്കിയാൽ മാത്രമേ നികുതി ഇളവ് ലഭിക്കുകയുള്ളു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം 2022 ഏപ്രിൽ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.

കാലാവധി കഴിഞ്ഞ വാഹനം അംഗീകൃത വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിൽ പൊളിക്കുമ്പോൾ വാഹന ഉടമയ്‌ക്ക് ഒരു സർട്ടിഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ് ലഭിക്കുന്നു. ഇത് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പുതിയ വാഹനം വാങ്ങുമ്പോൾ നികുതി ഇളവ് ലഭിക്കുക. സ്വകാര്യ വാഹനങ്ങൾക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനവുമാണ് നികുതിയിളവ് നൽകുക.

കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന സ്‌ക്രാപ് പോളിസി പ്രകാരം 20 വർഷമാണ് സ്വകാര്യ വാഹനങ്ങളുടെ കാലാവധി. വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന വാഹനത്തിന് 15 വർഷം മാത്രമാണ് കാലാവധിയുള്ളത്. ഈ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് നീക്കുമ്പോൾ ഉടമയ്‌ക്ക് ഒരു സർട്ടിഫിക്കേറ്റ് ലഭിക്കുന്നു. ഇവർ പുതിയ വാഹനം വാങ്ങുമ്പോൾ പിന്നീട് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടി വരില്ല. മാത്രമല്ല, റോഡ് നികുതിയിലും ഇളവുകൾ ലഭിക്കുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു. ഇപ്പോഴിതാ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതിയിൽ ഇളവ് വരുത്തിയിരിക്കുകയാണ്.

പഴയ വാഹനങ്ങൾ പൊളിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നതോടെ വലിയ രീതിയിലുള്ള മലിനീകരണം തടയാനാവും എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Tags: central road transport ministry
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies