ലക്‌നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിന് സമീപം ബരാബങ്കിയിൽ വാഹനാപകടം. ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ബാബുരി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നൽകും. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവിനായി 50,000 രൂപ വീതം നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.















