ആറു വയസുകാരന്‍ കണ്ടെത്തിയത് 12,000 വര്‍ഷം പഴക്കമുള്ള പുരാതന ജീവിയുടെ പല്ല്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആറു വയസുകാരന്‍ കണ്ടെത്തിയത് 12,000 വര്‍ഷം പഴക്കമുള്ള പുരാതന ജീവിയുടെ പല്ല്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 05:58 pm IST
Facebook
Twitter
WhatsAppTelegram

കുടുംബത്തോടൊപ്പം റോച്ചസ്റ്റര്‍ ഹില്‍സിലെ ‘ദിനോസര്‍ ഹില്‍’ എന്ന് പേരുള്ള ഒരു പ്രകൃതിദത്ത റിസര്‍വില്‍ ഉല്ലാസയാത്രയ്‌ക്ക് പോയ ആറ് വയസ്സുകാരനായ ജൂലിയന്‍ ഗാഗ്‌നോണ്‍ കണ്ടെത്തിയത് 12,000 വര്‍ഷം പഴക്കമുള്ള പല്ലിന്റെ ഒരു ഭാഗം.

വടക്കന്‍, മധ്യ അമേരിക്കന്‍ ദേശങ്ങളില്‍ അലഞ്ഞുനടന്നിരുന്ന ആനയുടേതിന് സമാനമായ ശരീരപ്രകൃതിയുള്ള മാസ്റ്റഡണ്‍ എന്ന പുരാതന സസ്തനിയുടേതായിരുന്നു ഇത് . ജൂലിയന്‍ കണ്ടെത്തിയ പുരാതന ഫോസിലിന് മനുഷ്യന്റെ കൈയുടെയത്ര വലിപ്പമുണ്ടായിരുന്നു. ഈ കണ്ടെത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് നല്‍കി. തങ്ങളുടെ ഫോസില്‍ അവശിഷ്ടങ്ങളുടെ ശേഖരത്തിന് ഈ കണ്ടെത്തല്‍ അസാധാരണമായ ഒരു മുതല്‍ക്കൂട്ടാണെന്ന് അവര്‍ സ്ഥിരീകരിച്ചു.

‘ എന്റെ കാലില്‍ എന്തോ തടഞ്ഞ പോലെ തോന്നി.ഞാന്‍ അത് എടുത്തു നോക്കി. അത് ഒരു പല്ല് പോലെയാണ് കാണപ്പെട്ടത്. ഈ കണ്ടുപിടിത്തത്തിന് എനിക്ക് ഒരു മില്യണ്‍ ഡോളറെങ്കിലും പ്രതിഫലം ലഭിക്കുമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഇപ്പോള്‍ അല്‍പ്പം വിഷമം തോന്നുന്നു, ‘ ജൂലിയന്‍ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ പറഞ്ഞു. ”ആദ്യം ഞാന്‍ ഒരു ആര്‍ക്കിയോളജിസ്റ്റ് ആകാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഇപ്പോള്‍, ഞാന്‍ ഒരു പാലിയന്റോളജിസ്റ്റാകാനാണ് സാധ്യത എന്ന് തോന്നുന്നു’, ജൂലിയന്‍ കൂട്ടിച്ചേര്‍ത്തു.

‘ഫോസില്‍ ഖനനം എല്ലാ ദിവസവും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ട് എനിക്ക് ആ ബാലനോട് അല്‍പ്പം അസൂയ തോന്നുന്നുണ്ട്. ഈ കണ്ടെത്തല്‍ വളരെയധികം ആവേശകരമാണ്, കാരണം ഇതുപോലുള്ള ഫോസിലുകള്‍ കണ്ടെത്തുക എന്നത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്”, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നാച്ചുറല്‍ ഹിസ്റ്ററി യൂണിവേഴ്‌സിറ്റിയിലെ എബി ഡ്രേക്ക് പറയുന്നു. 16 ഏക്കര്‍ വരുന്ന പ്രകൃതിദത്തമായ ദിനോസര്‍ ഹില്‍, മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രകൃതിയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിയുന്നതും വിവിധ സസ്യജന്തുജാലങ്ങള്‍ക്കായുള്ള പര്യവേക്ഷണം നടത്താന്‍ പറ്റിയതുമായ സ്ഥലമാണ്.

 

Tags: Archaeology
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies