ഇന്ത്യൻ അതിർത്തിയിൽ ഭൂതബാധയോ ? രോഗങ്ങളിൽ വലഞ്ഞ് ചൈനീസ് സൈനികർ...വീഡിയോ
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News World

ഇന്ത്യൻ അതിർത്തിയിൽ ഭൂതബാധയോ ? രോഗങ്ങളിൽ വലഞ്ഞ് ചൈനീസ് സൈനികർ…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 08:33 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ് : ഇന്ത്യൻ അതിർത്തിയിൽ നിയോഗിക്കപ്പെട്ട സൈനികർ രോഗങ്ങളാൽ വശം കെടുന്നതിൽ പരിഭ്രാന്തരായി ചൈന. പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ ചൈനീസ് സൈന്യത്തിലെ കമാൻഡർമാരെയുൾപ്പെടെ ബാധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിനു ശേഷം നാല് കമാൻഡർമാരാണ് ഇന്ത്യൻ അതിർത്തിയിൽ നിയോഗിക്കപ്പെട്ട പടിഞ്ഞാറൻ കമാൻഡിന്റെ ചുമതലയിൽ വന്നത്.

ഇതിൽ ഒരാൾ പടിഞ്ഞാറൻ കമാൻഡിന്റെ ചുമതലയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം രോഗബാധിതനായി മരിച്ചു. മറ്റൊരാൾ രോഗത്തിന്റെ പിടിയിലായി. ഇപ്പോൾ സെപ്റ്റംബറിൽ വാംഗ് ഹൈജിയാംഗിനെയാണ് പ്രസിഡന്റ് സീ ജിൻപിംഗ് പടിഞ്ഞാറൻ കമാൻഡിന്റെ ചുമതലയിലേക്ക് നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ സാവോ സോംഗി ആയിരുന്നു ഇന്ത്യൻ അതിർത്തി ഉൾപ്പെടുന്ന പടിഞ്ഞാറൻ കമാൻഡിന്റെ കമാൻഡർ. അദ്ദേഹത്തിനു ശേഷം ജനറൽ സാംഗ് സുഡോംഗ് കമാൻഡറായി. സുഡോംഗ് ഏഴുമാസം മാത്രമാണ് കമാൻഡറായത്.

തുടർന്ന് കമാൻഡറായ ജനറൽ സി ക്വിലിന് രണ്ടു മാസം മാത്രമേ ആ സ്ഥാനത്ത് തുടരാൻ കഴിഞ്ഞുള്ളു. സി ക്വിലിന്റെ പിൻഗാമിയായാണ് വാംഗ് ഹൈജിയാംഗ് എത്തിയിരിക്കുന്നത്. ഇതിൽ ജനറൽ സാംഗ് സുഡോംഗ് ചുമതലയൊഴിഞ്ഞതിനു ശേഷം രോഗബാധിതനായി ഒക്ടോബർ ഒന്നിന് മരിച്ചു. സു ക്വിലിനും രോഗബാധയാൽ അവശനാണ്. ആമാശയത്തെയും ഹൃദയത്തേയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളാണ് ചൈനീസ് സൈനികരെ വലയ്‌ക്കുന്നത്.

ഇന്ത്യൻ അതിർത്തിയിലെ കഠിനമായ പരിതസ്ഥിതികളിൽ ചൈനീസ് സൈനികർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. പരിതസ്ഥിതികളുമായി താദാത്മ്യം പ്രാപിക്കാൻ വേണ്ട സമയം ചൈന സ്വന്തം സൈനികർക്ക് നൽകുന്നില്ലെന്നാണ് നിരീക്ഷണം. ഇത് ചൈനീസ് സൈനികർക്ക് രോഗം പിടിപെടാൻ കാരണമാകുന്നു. കൊടുമുടിയിലെ കാലാവസ്ഥയും അതി ശൈത്യവും ഓക്സിജന്റെ അഭാവവുമാണ് ചൈനീസ് സൈനികരെ രോഗബാധിതരാക്കുന്നത്. രോഗങ്ങളുടെ പ്രളയമാണ് ചൈനീസ് സൈനികർ നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

സാധാരണ സൈനികർ മാത്രമല്ല ഉന്നത സ്ഥാനം വഹിക്കുന്നവർക്കും കഠിന രോഗങ്ങൾ ബാധിക്കുന്നുണ്ട്. അതേസമയം ഏത് കഠിനമായ കാലാവസ്ഥയോടും പൊരുത്തപ്പെടാനുള്ള കരുത്താണ് ഇന്ത്യൻ സൈനികരുടെ പ്രത്യേകത. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സിയാച്ചിൻ യുദ്ധഭൂമിയിൽ വിജയകരമായി പരിശീലനം നേടിയിട്ടുള്ളവരാണ് ഇന്ത്യയുടെ മൗണ്ടൻ ബ്രിഗേഡ്.

മാത്രമല്ല ചൈനീസ് അതിർത്തിയിലെ അതിശൈത്യം നിറഞ്ഞ കാലാവസ്ഥയുമായി പരിചയിക്കാൻ പതിനാല് ദിവസമാണ് ഇന്ത്യ സൈനികർക്ക് നൽകുന്നത്. പതിനാല് ദിവസത്തിൽ ആദ്യ ആറു ദിവസം 9,000 മുതൽ 12,000 അടിവരെ ഉയരമുള്ള പ്രദേശത്താണ് സൈനികർ താമസിക്കുക. ആ സമയത്ത് ചെറിയ പരിശീലനങ്ങൾ മാത്രമാണ് ചെയ്യുക. അടുത്ത നാല് ദിവസം 12,000 അടിമുതൽ 15,000 അടിവരെയുള്ള പ്രദേശത്ത് സൈനികർ ക്യാമ്പ് ചെയ്യും.

മലകയറലും ഭാരം താങ്ങിയുള്ള പരിശീലനവും നടത്തും. അടുത്ത നാലുദിവസം 15,000 അടിക്ക് മുകളിലുള്ള പ്രദേശത്തായിരിക്കും ക്യാമ്പ്. കുറച്ചു കൂടി കഠിനമായ പരിശീലനമായിരിക്കും ഈ സമയത്ത് നടത്തുക. ഇങ്ങനെ പരിതസ്ഥിതികളുമായി ഇണങ്ങിയതിന് ശേഷമേ ഇന്ത്യ സൈനികരെ ചൈനീസ് അതിർത്തികളിലെ യുദ്ധ ഭൂമിയിൽ നിയോഗിക്കുകയുള്ളൂ. സിയാച്ചിനിൽ നിയോഗിക്കപ്പെടുന്ന സൈനികർക്ക് 21 ദിവസമാണ് പ്രദേശത്തോടിണങ്ങാൻ നൽകുന്നത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ചൈനീസ് സൈനികർ ശ്രമിച്ചത്.

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ പോരാട്ട വീര്യത്തിനു മുന്നിൽ ചൈനയുടെ സൈനികർ അടിയറവ് പറയുകയായിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും അതിർത്തിയിൽ വലിയ സൈനിക വിന്യാസമാണ് നടത്തിയത്. അന്നു മുതൽ തന്നെ ചൈനീസ് സൈനികർ പ്രദേശത്തെ കഠിനമായ കാലാവസ്ഥയോട് പൊരുത്തപ്പെടാനാകാതെ തിരിച്ചു പോകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

Tags: INDIA-CHINA BOARDERcommunist chinaChinees Army
Share
Tweet
SendShare

More News from this section

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്ന് അമ്മയുടെ മൊഴി; മൂന്ന് വർഷം മുമ്പ് ചതുപ്പിൽ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ, ആൺസുഹൃത്തിനായി തിരച്ചിൽ

കുലസായിദസറയുടെ പ്രധാന ചടങ്ങിന് മണിക്കൂറുകൾ മാത്രം; കുലശേഖരപട്ടണത്ത് പെരുമഴ, വൈദ്യുതി മുടക്കം,ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്, 3,700 പോലീസുകാരെ വിന്യസിച്ചു

ആയുധപൂജയിൽ ആരതി ഉഴിഞ്ഞ് റോബോട്ടുകൾ; കർപ്പൂരം കത്തിച്ചും ധൂപം അർപ്പിച്ചും ഹ്യൂമനോയ്ഡ് യന്ത്രങ്ങൾ, കോയമ്പത്തൂരിലെ വിഡിയോ വൈറൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies