മുംബൈ: ദിവസവും 15 ലക്ഷം ആളുകൾക്ക് വാക്സിനേഷൻ നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മിഷൻ കവച് കുണ്ഡൽ പ്രകാരമാണ് വാക്സിനേഷൻ നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രി രാജേഷ് തോപ്പെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ആരംഭിച്ച് ഒക്ടോബർ 14 വരെയാണ് വാക്സിനേഷൻ നടക്കുന്നത്.
ഇതിനായി ഒരു കോടി ഡോസ് വാക്സിൻ ഇന്ന് സംസ്ഥാനത്ത് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 65 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വികരീച്ചവരാണ്. 30 ശതമാനം പേർ രണ്ടു ഡോസ് വാക്സിന് സ്വികരീച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2,681 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments