കടന്നുകയറാൻ ശ്രമിക്കരുത് , ഇത് 62 ലെ ഇന്ത്യയല്ല; ചെമ്പടയെ ഓടിച്ച് ഇന്ത്യൻ സൈന്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കടന്നുകയറാൻ ശ്രമിക്കരുത് , ഇത് 62 ലെ ഇന്ത്യയല്ല; ചെമ്പടയെ ഓടിച്ച് ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2021, 05:52 pm IST
Facebook
Twitter
WhatsAppTelegram

കടന്നുകയറാൻ ശ്രമിക്കരുത് . ഇത് 62 ലെ ഇന്ത്യയല്ല. സൗഹൃദം തുടരാൻ നമ്മൾ തയ്യാറാണ്. പക്ഷേ ചതി .. അത് സഹിക്കില്ല. ഇന്ത്യൻ മണ്ണിലേയ്‌ക്ക് അതിക്രമിച്ച് കയറിയാൽ തടയും.. തുടർന്നാൽ അടിച്ച് പുറത്താക്കും. അരുണാചൽ അതിർത്തിയിലൂടെ കടന്നുകയറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ വിരട്ടിയോടിച്ച് ഇന്ത്യൻ സൈനികർ. 200 റോളം വരുന്ന ചൈനീസ് സൈനികരാണ് അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. നിശ്ചയ ദാർഢ്യത്തിന്റെ കരുത്തോടെ പാറപോലെ ഉറച്ചുനിന്ന ഇന്ത്യൻ സൈന്യത്തിനുമുന്നിൽ സർവ്വ സന്നാഹങ്ങളുമായെത്തിയ ചെമ്പട മുട്ടുകുത്തി.

ഒരുമണിക്കൂറിലേറെ നടന്ന വാക്കുതർക്കത്തിനും ഉന്തിനും തള്ളിനുമൊടുവിൽ ചൈനീസ് സൈന്യം തോൽവി സമ്മതിച്ച് പിൻവാങ്ങുകയായിരുന്നു. ഇനി ഒരടി മുന്നോട്ട് നീങ്ങിയാൽ തിരിച്ചടിക്കുമെന്ന നിലപാടിലേക്ക് ഇന്ത്യൻ കമാന്റർമാർ മാറിയതോടെയാണ് ചൈനീസ് സൈനികർ അപകടം മണത്ത് പിന്മാറിയതെന്നാണ് വിവരം. ഉയർന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥരെത്തി പ്രശ്‌നം പറഞ്ഞു തീർക്കുകയായിരുന്നു.

വരുന്നയാഴ്ച ലഡാക്കിൽ സൈനിക പിന്മാറ്റത്തിന്റെ 13-ാം വട്ട ചർച്ച നടക്കാനിരിക്കേ ചൈന നടത്തിയത് വിവരക്കേടെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. കൃത്യമായ നേതൃത്വമില്ലാത്തതും അതിർത്തിയിൽ എന്തിനാണ് നിൽക്കുന്നതെന്ന് യാതൊരു ധാരണയുമില്ലാതെയാണ് ചൈനീസ് സൈന്യം പെരുമാറുന്നതെന്നാണ് ഇന്ത്യൻ കമാന്റർമാർ പറയുന്നത്.

അരുണാചൽ പ്രദേശിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് കിഴക്കൻ ലഡാക് മോഡൽ വീണ്ടും ആവർത്തിക്കാൻ ചൈന ശ്രമിച്ചത്. 200 ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ സ്ഥിരം പട്രോളിംഗിനിറങ്ങിയ ഇന്ത്യൻ സൈന്യത്തിന്റെ മുന്നിലാണ് ചൈനീസ് സൈനികർ പെട്ടത്.

അരുണാചലിലെ തവാങ് മേഖലയിൽ നടന്ന സംഭവമാണ് ഇന്ന് സൈന്യം പുറത്തുവിട്ടത്. എല്ലാ ദിവസവുമുള്ള പട്രോളിംഗിനിടെയാണ് ചൈനീസ് സൈന്യം അതിർത്തി ലംഘനം നടത്തുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഇരുകൂട്ടരും തമ്മിൽ വലിയ തർക്കമാണുണ്ടായത്. ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറത്തേക്ക് മുന്നേറുമെന്നും ആക്രമിക്കുമെന്ന് ബോദ്ധ്യമായതോടെയാണ് ചൈനീസ് സൈന്യം വിരണ്ട് പിന്മാറുകയായിരുന്നു.

ഇരുവിഭാഗത്തേയും സൈനികർ ഏതാനും മണിക്കൂറുകൾ മുഖാമുഖം നിന്നതായാണ് വിവരം. മുൻപ് ലഡാക്കിലെ സംഘർഷത്തിൽ ഇന്ത്യ 21 സൈനികരുടെ വീരബലിദാനത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ചൈനയുടെ ഹുങ്കിനെ തകർത്തത്. ആസംഭവത്തിൽ എത്ര സൈനികർ മരിച്ചെന്ന കണക്കുപോലും ചൈനീസ് ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചൈനീസ് ഭാഗത്ത് നിന്നും 42 പേർ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ സംഘടനകൾ വെളിപ്പെടുത്തിയത്.

ചൈനീസ് ഭാഗത്തു നിന്നും സൈനിക നീക്കം തുടർച്ചയായി നടക്കുന്ന വിവരം ഇന്ത്യൻ സൈന്യം അന്താരാഷ്‌ട്ര തലത്തിൽ തന്നെ അറിയിച്ചു കഴിഞ്ഞു. ചൈനീസ് പ്രകോപനങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. ലഡാക്ക് അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഇന്ത്യ-ചൈന ഉന്നത തല നയതന്ത്ര ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. ചൈനയുടെ പ്രകോപനങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന കരസേനാ മേധാവി എം.എം.നരവാനേയുടെ പ്രസ്താവന വരാനിരിക്കുന്ന ചർച്ചകളിൽ ഇന്ത്യൻ സമീപനം ശക്തമാകുമെന്ന സൂചനയാണ്.

Tags: Arunachal pradesh China boarderIndian ArmyINDIA-CHINA ISSUEINDIA-CHINA BOARDERladdakINDIA-CHINA-ARUNACHALChinees Army
Share
Tweet
SendShare

More News from this section

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies