ലോകത്തിലെ ഏറ്റവും മികച്ച കാർ; 'മെയ്ഡ്-ഇൻ-ഇന്ത്യ' മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് വിപണിയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും മികച്ച കാർ; ‘മെയ്ഡ്-ഇൻ-ഇന്ത്യ’ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് വിപണിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 11:30 am IST
FacebookTwitterWhatsAppTelegram

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച കാർ എന്ന പട്ടം സ്വന്തമാക്കിയ എസ്-ക്ലാസിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ നിർമിത വാഹനം വിപണിയിലെത്തിച്ച് മെഴ്‌സിഡസ് ബെൻസ്. മഹാരാഷ്‌ട്രയിലെ ചക്കനിലാണ് ഈ വാഹനം നിർമ്മിക്കുന്നത്. ജൂണിലായിരുന്നു എസ്-ക്ലാസിന്റെ പുതിയ ഏഴാം തലമുറ മോഡൽ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. പൂർണമായും വിദേശത്ത് നിർമ്മിച്ച് രാജ്യത്തേയ്‌ക്ക് ഇറക്കുമതി ചെയ്യുന്ന എസ്-ക്ലാസിന് രണ്ട് കോടിയിൽ അധികം വിലയായിരുന്നു. ഇതിനെ തുടർന്നാണ് ‘മെയ്ഡ്-ഇൻ-ഇന്ത്യ’ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് നിർമ്മാതാക്കൾ വിപണിയിൽ എത്തിച്ചത്.

പ്രീമിയം പതിപ്പായ എഎംജി ട്രിം അടിസ്ഥാനമാക്കി ഇന്ത്യയിലേയ്‌ക്ക് ഇറക്കുമതി ചെയ്തിരുന്ന എസ്-ക്ലാസിന്റെ പെട്രോൾ പതിപ്പിന് 2.19 കോടിയും, ഡീസൽ പതിപ്പിന് 2.17 കോടിയുമായിരുന്നു വില. എന്നാൽ ഏകദേശം അറുപത് ലക്ഷം രൂപ വിലക്കുറച്ചാണ് ‘മെയ്ഡ്-ഇൻ-ഇന്ത്യ’ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് വിപണിയിലെത്തിയിരിക്കുന്നത്. നിലവിൽ ഇന്ത്യൻ നിർമ്മിത എസ്-ക്ലാസിന്റെ പെട്രോൾ പതിപ്പിന് 1.62 കോടിയും, ഡീസൽ പതിപ്പിന് 1.57 കോടിയായും വില കുറഞ്ഞു.

ലോഞ്ച് എഡിഷന്റെ ആകർഷണമായിരുന്ന എഎംജി ലൈൻ ട്രിം ഘടകങ്ങൾ ഒഴിവാക്കിയാണ് ഇന്ത്യൻ നിർമിത മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ് വില്പനക്കെത്തിയിരിക്കുന്നത്. ഇന്ത്യൻ നിർമിത മോഡലിന്റെ 19-ഇഞ്ച് അലോയ് വീലിന്റെ ഡിസൈനും വ്യത്യസ്തമാണ്. ഇന്റീരിയറിൽ 12.8 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, ഫേസ്, വോയ്സ്, ഫിംഗർപ്രിന്റ് എന്നിവ പിന്തുണയ്‌ക്കുന്ന മെഴ്സിഡസ് എംബിയുഎക്‌സ് സിസ്റ്റം, 64 കളർ ആക്റ്റീവ് ആംബിയന്റ് ലൈറ്റിംഗ് എന്നിവ മാറ്റമില്ലാതെ തുടരുന്നു. എന്നാൽ ഇറക്കു മതി ചെയ്തിരുന്ന പതിപ്പിലുള്ള പ്രീമിയം ബർമസ്റ്റർ 4ഡി സറൗണ്ട് സൗണ്ട് സിസ്റ്റം ഇന്ത്യൻ നിർമ്മിത വാഹനത്തിൽ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റമായി മാറി.

ഇന്ത്യൻ നിർമിത എസ്-ക്ലാസ്സിന്റെ ഡീസൽ എൻജിനിലും വ്യത്യാസമുണ്ട്. ലോഞ്ച് എഡിഷനിലെ 325 ബിഎച്ച്പി പവറും 700 എൻഎം ടോർക്കും നിർമിക്കുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിന് പകരം 286 ബിഎച്ച്പി പവറും 600 എൻഎം ടോർക്കും നിർമ്മിക്കുന്ന ഒഎം656 ഇൻ-ലൈൻ 6 സിലിണ്ടർ, ഡീസൽ എൻജിനാണ് ഇന്ത്യൻ നിർമ്മിത മോഡലിന്. 367 ബിഎച്ച്പി പവറും 500 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്ന 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ പെട്രോൾ എൻജിൻ മാറ്റമില്ലാതെ തുടരുന്നു. ഇരു എൻജിനുകളും ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

നിലവിൽ മെഴ്‌സിഡസ് ബെൻസിന്റെ ഒൻപത് മോഡലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. എഎംജി മോഡലുകൾ ഉൾപ്പെടുയുള്ള വാഹനങ്ങളാണ് രാജ്യത്ത് നിർമ്മിക്കപ്പെടുന്നത്. ഭാവിയിൽ ബെൻസിന്റെ ഇലക്ട്രിക് കാറുകളും ചെറിയ തോതിൽ ഇന്ത്യയിൽ നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Tags: mercedes benz
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies