ന്യൂഡൽഹി : നയതന്ത്രബാഗ് ഉപയോഗിച്ച് സ്വർണം കടത്തിയതിന് അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ ഹൈക്കോടതി റദ്ദാക്കി.കോടതി നടപടിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകും.
അഡിഷനൽ സോളിസിറ്റർ ജനറൽ പിവി വിജയകുമാർ കേന്ദ്രസർക്കാർ അഭിഭാഷകൻ ദയാസിന്ധു ശ്രീഹരി, മുതിർന്ന അഭിഭാഷകൻ എസ് മനു, കോഫെപോസ ഡയറക്ടർ, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷ്ണർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. സമിതിയുടെ അപ്പീൽ ശുപാർശ കേന്ദ്രമന്ത്രാലയത്തിന് കൈമാറി. പൂജവെപ്പ് അവധിക്കു ശേഷം സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.
സ്വപ്‌നയുടെ കോഫെപോസ തടവ് ഇന്ന് അവസാനിക്കാനിൻ ഇരിക്കെയാണ് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്.തുടർച്ചയായി കള്ളക്കടത്ത് ഇടപാടുകൾ നടത്തുന്നവരെ കരുതൽ തടങ്കലിൽ വെയ്‌ക്കുന്ന നിയമം സ്വപ്‌നയ്‌ക്ക് ബാധകമാക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതി വിധി.പ്രതിക്കെതിരെ നേരത്തെ സമാനമായ രീതിയിൽ കേസ് ഇല്ലാത്തതും കോഫെപോസ റദ്ദാക്കുന്നതിന് കാരണമായി.















