കോഴിക്കോട്: സംസ്ഥാന പോലീസിനെതിരെ വനിതാ കമ്മീഷൻ. നിർദേശങ്ങൾ നൽകുമ്പോൾ പോലീസ് അവഗണിക്കുകയാണെന്നും കമ്മീഷന്റെ അധികാരപരിധി വർദ്ധിപ്പിക്കണമെന്നും അദ്ധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. അദ്ധ്യക്ഷയായി ചുമതലയേറ്റ ശേഷം കോഴിക്കോട് മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു സതീദേവി.
നിലവിലെ സാഹചര്യത്തിൽ കമ്മീഷന് അധികാര പരിധി വർദ്ധിപ്പിക്കുന്നതിന് നിയമഭേദഗതി ആവശ്യമാണെന്നും കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നത് തിരുവനന്തപുരത്ത് നിന്നും കുറവ് വയനാട്ടിൽ നിന്നുമാണ്. സ്ത്രീവിരുദ്ധത യുവാക്കളിൽ അക്രമോത്സുകമായി മാറുന്നുവെന്നും സതീദേവി അഭിപ്രായപ്പെട്ടു.
സ്ത്രീപക്ഷ ചിന്താഗതിയും സമത്വവും സ്ത്രീസൗഹൃദ അന്തരീക്ഷവും ഉറപ്പുവരുത്തുന്ന മാർഗരേഖയുടെ കരട് രേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് സർക്കാരിന് കൈമാറുമെന്നും പി. സതീദേവി അറിയിച്ചു.
Comments